Advertisment

കോണ്‍ഗ്രസ് മുക്ത ഭാരതമല്ല സി.പി.ഐ.എം ആഗ്രഹിക്കുന്നത്, മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണെന്ന് കോടിയേരി

New Update

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണ്. ബാക്കി പാര്‍ട്ടി പറയുമെന്നും കോടിയേരി പറഞ്ഞു.

Advertisment

publive-image

നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു തവണ ജയിച്ചവര്‍ മാറും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവ് നല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയസാദ്ധ്യതയാകും ഒരു ഘടകം. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളും കാണുമെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതമല്ല സി.പി.ഐ.എം ആഗ്രഹിക്കുന്നത്. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. ആര്‍.എസ്.എസ്. ഭരണത്തില്‍ വരാതിരിക്കണം. ഈ നിലപാട് കേരളത്തിലും ഇടതുമുന്നണിക്ക് ഗുണംചെയ്യും,' കോടിയേരി പറഞ്ഞു.

election kodiyeri response
Advertisment