Advertisment

ഇഎംഎസിന്റെ പഞ്ചായത്തായ ഏലംകുളത്ത് നാല്‍പ്പതു വര്‍ഷത്തിന് ശേഷം യുഡിഎഫ്; എല്‍ഡിഎഫിന് ഭരണനഷ്ടം

New Update

മലപ്പുറം:  ഇഎംഎസിന്റെ പഞ്ചായത്തായ ഏലംകുളത്ത് ഭരണം പിടിച്ച് യുഡിഎഫ്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടിയത്.

Advertisment

publive-image

കോണ്‍ഗ്രസിലെ സി സുകുമാരനാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ടെണ്ണംവീതം ഇരുമുന്നണികളും നേടിയതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്.

അഞ്ച് സീറ്റുകള്‍ നേടിയ സിപിഎമ്മാണ് ഇവിടെ എറ്റവും വലിയ ഒറ്റകക്ഷി, സിപിഐക്ക് ഒരു സീറ്റും ഇടത് സ്വതന്ത്രര്‍ക്ക് 2 സീറ്റുമാണുള്ളത്. യുഡിഎഫിന്റെ എട്ട് സീറ്റില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റും, ലീഗിന് രണ്ട് സീറ്റും, സ്വതന്ത്രര്‍ക്ക് മൂന്ന് സീറ്റുമാണ്.

election news
Advertisment