Advertisment

മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു ; ആലപ്പുഴയിലും പിന്നില്‍,  20 മണ്ഡലങ്ങളിലും വീണ്ടും യുഡിഎഫ്

New Update

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. ധര്‍മടത്ത് മാത്രം രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്.

publive-image

ആലപ്പുഴയില്‍ വീണ്ടും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ.എം ആരിഫ് വീണ്ടും മുന്നില്‍. ഇതോടെ കേരളത്തില്‍ 19 സീറ്റുകളില്‍ യുഡിഎഫും ഒരിടത്ത് മാത്രം എല്‍ഡിഎഫും ലീഡ് ചെയ്യുകയാണ്. 1635 ആണ് ആരിഫിന്റെ ഇപ്പോഴത്തെ ലീഡ്

Advertisment