Advertisment

ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു ;കേരളത്തില്‍ തിരുവനന്തപുരത്ത് കുമ്മനം മൂന്നാം സ്ഥാനത്തേയ്ക്ക് , പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ ഒന്നാമത്‌

New Update

ഡല്‍ഹി : ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു . എന്‍ഡിഎ : 249 ,യുപിഎ : 117 എന്നിങ്ങനെയാണ് ലീഡ് നില .

Advertisment

publive-image

കേരളത്തില്‍ തിരുവനന്തപുരത്ത് ആദ്യം ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് ഉയര്‍ത്തുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രണ്ടാമതുണ്ട്.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഒന്നാമതെത്തി. നിലവില്‍ ബിജെപിയും എല്‍ഡിഎഫും ഓരോ സീറ്റുകളിലും യുഡിഎഫ് 18 സീറ്റുകളിലും ലീഡ് ചെയ്യുന്നു.പികെ ശ്രീമതിയെ പിന്നിലാക്കി കണ്ണൂരില്‍ കെ സുധാകരന്‍ ഒന്നാം സ്ഥാനത്തെത്തി. നിലവില്‍ മാവേലിക്കരയില്‍ (ചിറ്റയം ഗോപകുമാര്‍) മാത്രമാണ് എല്‍ഡിഎഫ് മുന്നില്‍.

രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ഒന്നാമത് നില്‍കുന്ന കാസര്‍കോഡ‍് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിന്റെ കെ. പി. സതീഷ് ചന്ദ്രൻ മൂന്നാം സ്ഥാനത്ത്.മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ മുന്നിലെത്തി. മാവേലിക്കരയിലും കണ്ണൂരിലും മാത്രമാണ് ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ്

Advertisment