Advertisment

ചങ്ങനാശ്ശേരിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റ നേതാവിന് സീറ്റ് നൽകി സി എഫ് തോമസിന്റെ കുടുംബത്തോട് അനാദരവ് കാട്ടി; കോട്ടയത്ത് രണ്ടാം സീറ്റ് ഉറപ്പ് നല്‍കിയ മഞ്ഞക്കടമ്പനും വഴിയാധാരം! സീറ്റ് മാത്രം പ്രതീക്ഷിച്ച് പാര്‍ട്ടി മാറിയ ജോണി നെല്ലൂരും വിക്ടര്‍ ടി തോമസും ജോസഫ് എം പുതുശേരിയും വരെ നിരാശര്‍; സ്വന്തം മരുമകന്‍ മുന്നണിക്കെതിരെ കോതമംഗത്ത് മത്സരിച്ചപ്പോള്‍ മാണിയുടെ മരുമകനെ കോണ്‍ഗ്രസില്‍ നിന്നും കടമെടുത്ത് സ്ഥാനാര്‍ത്ഥിയാക്കി; സീറ്റ് വിഭജനം ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറിയായതിങ്ങനെ !

New Update

ഇടുക്കി : കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സീറ്റ് വിഭജനത്തോടെ നിരാശരായത് പിജെ ജോസഫ് നേരിട്ട് വാഗ്ദാനങ്ങൾ നൽകി പാർട്ടിയിലേക്ക് കൊണ്ടുവന്ന ഒരു ഡസനോളം നേതാക്കളാണ് .

Advertisment

publive-image

ഇന്നലെ വരെ കോൺഗ്രസ് ടിക്കറ്റ് നേടി കോൺഗ്രസ് നേതാക്കളുടെ വീടുകൾ കയറി ഇറങ്ങിയ എം പി ജോസഫിനു വരെ സീറ്റ് നൽകിയപ്പോൾ ജോണിനെല്ലൂർ, ജോസഫ് എം പുതുശ്ശേരി , വിക്ടർ ടി തോമസ് ,സജി മഞ്ഞക്കടമ്പന്‍, മൈക്കിൾ ജെയിംസ് ,നോബിന്‍ ജോസഫ് ,സാജൻ ഫ്രാൻസിസ്, വർഗീസ് മാമൻ ,തോമസ് കുന്നപ്പള്ളി തുടങ്ങിയ അനേകം നേതാക്കളാണ് നിരാശരായത്

കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ ലഭിച്ചിട്ടും നേതാക്കളുടെ ബാഹുല്യം കാരണം ഭൂരിപക്ഷം പേർക്കും സീറ്റ് നൽകാനായില്ല എന്നതാണ് സ്ഥിതി. ജയസാധ്യത മാത്രം നോക്കിയാണ് സീറ്റ് നൽകിയതെന്ന് പിജെ ജോസഫിനെ അവകാശവാദം ഈ നേതാക്കൾ തള്ളുകയുമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചു തോറ്റ ജെപി ലാലി ക്കും , ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റ ഫ്രാൻസിസ് ജോർജിനുമെല്ലാം സീറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഇവർ ചോദിക്കുന്നു .

പൂഞ്ഞാര്‍ സീറ്റ് ഉറപ്പു നൽകിയാണ് മഞ്ഞക്കടമ്പനെ പാർട്ടിയിൽ എത്തിച്ചത് പൂഞ്ഞാർ അല്ലെങ്കിൽ കോട്ടയത്ത് ഏതെങ്കിലും ഒരു സീറ്റ് മഞ്ഞക്കടമ്പന് ഉറപ്പു നൽകിയിരുന്നതാണ്.

ചങ്ങനാശ്ശേരിയിൽ സി എഫ് എന്റെ മക്കൾക്കും സഹോദരനും സീറ്റ് നിഷേധിച്ചതോടെ നിർണായക സമയത്ത് ഒപ്പം നിന്ന് സി എഫ് തോമസിനെ കുടുംബത്തോടും അനാദരവ് കാട്ടി എന്ന ആക്ഷേപം കുടുംബത്തിനും ഉണ്ട് .ഇതെല്ലാം ജോസഫ് വിഭാഗത്തിൽ വൻ പൊട്ടിത്തെറി കാരണമാവുകയാണ്.

സ്വന്തം മകളുടെ ഭർത്താവ് ഡോ ജോ ജോസഫ് കോതമംഗലത്ത് യുഡിഎഫിനെതിരെ 20 :20 സ്ഥാനാർത്ഥിയായ ത്തിന്റെ ക്ഷീണം തീർക്കാൻ കെഎം മാണിയുടെ മരുമകൻ എം പി ജോസഫിനെ കോൺഗ്രസിൽ നിന്നും കടമെടുത്ത് ഒപ്പം കൂട്ടിയാണ് തൃക്കരിപ്പൂരിൽ സ്ഥാനാർഥിയാക്കിയത്

കോതമംഗലം ജോസഫിന്റെ സ്ഥാനാർത്ഥി ഷിബു തെക്കുംപുറം അതിനെതിരെയാണ് പിജെ ജോസഫിനെ മരുമകൻ ഡോ ജോ ജോസഫ് മത്സരിക്കുന്നത് . ഷിബുവിനെ സാമ്പത്തിക സ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ യുഡിഎഫിനെതിരെ ആയുധമാക്കിയാണ് 20: 20യുടെ നീക്കം.

ELECTION SEAT PJ JOSEPH5
Advertisment