Advertisment

അപ്രതീക്ഷിത വൈദ്യുതി നിലച്ചു, ഇലക്ട്രിക് ട്രെയിനുകളുടെ സര്‍വീസ് പാതിവഴിയില്‍ നിന്നു; മുംബൈ നിശ്ചലം

New Update

മുംബൈ: അപ്രതീക്ഷിത വൈദ്യുതി തടസ്സത്തില്‍ മുംബൈ നിശ്ചലം. നഗരത്തിന്റെ മിക്ക പ്രദേശത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ ജീവനാഡിയായ ഇലക്ട്രിക് ട്രെയിനുകളുടെ സര്‍വീസ് നിലച്ചു.

Advertisment

publive-image

ടാറ്റയുടെ ഇന്‍കമിങ് സപ്ലെ നിലച്ചതാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) ട്വീറ്റ് ചെയ്തു. നഗരവാസികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ബെസ്റ്റ് ഖേദം പ്രകടിപ്പിച്ചു.

മഹാനഗരത്തിലെ വൈദ്യുതി മുടക്കം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്ന ചര്‍ച്ചയായി. എന്താണ് സംഭവിച്ചതെന്ന അന്വേഷണ വുമായി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ എത്തി.

കാവ്‌ല-പദ്‌ഘെ പവര്‍ഹൗസിന്റെ സര്‍ക്യൂട്ട് രണ്ടില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന് മന്ത്രി നിതിന്‍ റാവത്ത് പറഞ്ഞു. ഒരു മണിക്കൂറിനകം സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

electric trains
Advertisment