Advertisment

ജനകീയ വൈദ്യുതി അദാലത്ത്- 2020 സ്വാഗത സംഘം രൂപീകരിച്ചു

New Update

പാലക്കാട് : വൈദ്യുതി മേഖലയെ ജനപ്രിയ സ്ഥാപനമാക്കി മാറ്റുന്നതിനും കൂടുതൽ മെച്ചപെട്ട സേവനങ്ങൾ ലഭ്യമാക്കി ഉപഭോക്തൃ സൗഹൃദം വർദ്ധിപ്പിക്കുന്നതിനും വേണ്ടി കെ എസ് ഇ ബി എൽ ജില്ലകൾ തോറും ജനകീയ വൈദ്യുതി അദാലത്ത് നടത്തുന്നു. അതിന്റെ ഭാഗമായി 16.02.2020 ന് പാലക്കാട് ടൗൺ ഹാളിൽ വെച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ സാന്നിധ്യത്തിൽ നടക്കുന്ന അദാലത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

Advertisment

publive-image

രൂപീകരണ യോഗം പാലക്കാട് സർക്കിൾ ഡെപ്യുട്ടി ചീഫ് എൻജിനീയർ പ്രസാദ് മാത്യു ഉദ്ഘാടനം ചെയ്തു. ഫൈൻ സെന്ററിൽ നടന്ന യോഗത്തിൽ പാലക്കാട് ട്രാൻസ്മിഷ്യൻ ഡെപ്യുട്ടി ചീഫ് എൻജിനീയർ കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.സറിന ബാനു, ശ്രി.ഇ.പി.ഷാഹുൽ,വി.വി.വിജയൻ, ശ്രി. കെ.ആർ.മോഹൻദാസ്,

ഷമീം, .P.T.സുരേഷ്, .ടി.വിനോദ്, പ്രേമകുമാരൻ, രാം പ്രകാശ്, ബിയ എന്നിവർ പ്രസംഗിച്ചു.കെ.കെ.പ്രമീള സ്വാഗതവുംസുധ നന്ദിയും പറഞ്ഞു.

ജില്ലയിലെ മന്ത്രിമാർ, ഭരണപരിഷ്കാര ചെയർമാൻ, എം പിമാർ, എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ എന്നിവരെ രക്ഷാധികരികളാക്കി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു .സ്റ്റേജ് കമ്മിറ്റി ചെയർമാൻ ശ്രിമതി. കെ.കെ പ്രമീള (പാലക്കാട് ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനീയർ ) കൺവീനർ മിനി (AEE സുൽത്താൻ പേട്ട സബ്ബ് ഡിവിഷൻ) മീഡിയ & റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സറീന ബാനു (അലത്തൂർ ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനീയർ ) കൺവീനർ പ്രേംരാജ് (AEE അലത്തൂർ സബ്ബ് ഡിവിഷൻ) പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുധ ( പാലക്കാട് സർക്കിൾ എക്സിക്യുട്ടിവ് എൻജിനീയർ ) കൺവീനർ ശ്രി.രാം പ്രകാശ് (AEE PMU ), ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാൻ ശ്രി. കെ.കെ.രാജീവ് ( പാലക്കാട് ട്രാൻസ്മിഷ്യൻ ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനീയർ ) വളണ്ടിയർ കമ്മിറ്റി അബ്ദുൾ ജലീൽ ( ചിറ്റൂർ ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനീയർ ) കൺവീനർ ബിയ (AEE കൊടുവായൂർ) എന്നിവരെ തിരഞ്ഞെടുത്തു. ജോയിന്റ് കൺവീനർമാരായി വിവിധ KSEBWA (CITU), KEWF (AITUC), INTUC തുടങ്ങിയ യൂണിയൻ പ്രതിനിധികളേയും നിശ്ചയിച്ചു. അദലത്തിലേക്കുള്ള പരാതികൾ ഇപ്പോൾ കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ  സെക്ഷൻ ഓഫീസുകളിലും സബ്ബ് ഡിവിഷൻ, ഡിവിഷൻ, സർക്കിൾ ഓഫീസുകളിലും ഫെബ്രുവരി 5 നകം നൽകാം. ഇതിന് അപേക്ഷ ഫീസ് അടക്കേണ്ടതില്ല. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും അദാലത്തിൽ പങ്കെടുക്കാവുന്നതാണ്. ഇതു വരെ അദാലത്തിലേക്ക് 1550 പരാതികൾ ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ജനങ്ങൾ അദാലത്ത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസാദ് മാത്യു അഭ്യർത്ഥിച്ചു.

electricity adalath6
Advertisment