Advertisment

വൈദ്യുതി ബില്‍ കൊള്ളക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പട്ടിണിസമരം സംഘടിപ്പിച്ചു

New Update

മുക്കം: കോവിഡ് കാലത്ത് ജോലിക്ക് പോലും പോവാന്‍ സാധിക്കാതെ ദുരിതത്തിലായ ജനങ്ങള്‍ക്കുമേല്‍ അധികഭാരമടിച്ചേല്‍പ്പിച്ച് വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചു വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പട്ടിണിസമരം സംഘടിപ്പിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്നിക്കോട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലാണ് സമരം നടന്നത്.

Advertisment

publive-image

രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജ്യോതി ബസു, സെക്രട്ടറി സാലിം ജീറോഡ്, വൈസ് പ്രസിഡന്റ് സജ്‌ന ബാലു, മണ്ഡലം കമ്മിറ്റി അംഗം ശംസുദ്ധീന്‍ ചെറുവാടി, കലാഭവന്‍ ബാലു എന്നിവരാണ് ഉപവാസമിരുന്നത്. സമരം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നഈം ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

publive-image

ജ്യോതി ബസു അധ്യക്ഷത വഹിച്ചു. കെ.ടി. മന്‍സൂര്‍, മജീദ് പുതുക്കുടി, മാധ്യമ പ്രവര്‍ത്തകന്‍ സി.ഫസല്‍ ബാബു, കെസി അന്‍വര്‍, കെ.കുഞ്ഞാലി, യുസുഫ് കമ്പളത്ത്, നിശീത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

publive-image

കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് സമരവര പോരാളികള്‍ക്ക് സമ്മാനിച്ചു.മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി അബ്ദുറഹിമാന്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് കെ.പി.യു അലി, മുക്കം നഗരസഭ കൗണ്‍സിലര്‍ എ ഗഫൂര്‍ മാസ്റ്റര്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫസല്‍ കൊടിയത്തൂര്‍, ശിഹാബ് ഗാലക്സി, ഗുലാം ഹുസൈന്‍, റഫീഖ് കുറ്റിയോട്ട് സംസാരിച്ചു. ലോക്ഡൗണ്‍ കാരണം പ്രയാസപ്പെടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കുന്ന തയ്യല്‍മെഷീന്‍ വിതണോദ്ഘാടനം സമരപ്പന്തലില്‍ എ ഗഫൂര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ശംസുദ്ധീന്‍ ചെറുവാടി സ്വാഗതവും ബാവ പവര്‍വേള്‍ഡ് നന്ദിയും പറഞ്ഞു.

electricity bill
Advertisment