Advertisment

ജനങ്ങളെ കൊള്ളയടിക്കുന്ന സംഘമായി വൈദ്യുതിവകുപ്പ് അധപതിച്ചു. സി എ മുഹമ്മദ് റഷീദ്

New Update

തൃശൂർ: കോവിഡ് മൂലം ജീവിതം ദുസ്സഹമായ് മാറിയ ജനതയുടെ മേൽ ലോക് ഡൗണിൻ്റെ മറവിൽ വൈദ്യുതി വകുപ്പ് തീവെട്ടി കൊള്ള നടത്തുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

Advertisment

publive-image

മീറ്റർ റീഡിംഗ് എടുക്കുന്നതിലുണ്ടായ കാലതാമസത്തിന് ജനങ്ങളിൽ നിന്നും അധിക പണം ഈടാക്കുന്നത്

മനുഷ്യത്വ രഹിതമാണ്.കൂരകളിൽ താമസിക്കുന്നവർക്ക് പോലും എണ്ണായിരം രൂപയുടെ ബില്ലുകൾ വന്നത് എങ്ങിനെ നീതീകരിക്കാൻ കഴിയും.

കെടുകാര്യസ്ഥതയും ധൂർത്തും മൂലം വൈദ്യുതി വകുപ്പിനുണ്ടായ നഷ്ടം നികത്താൻ സാധാരണക്കാരനിൽ നിന്നും പണം പിടിച്ചു പറിക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.കോവിഡ് കാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ മുസ്ലിം ലീഗ് തൃശ്ശൂർ നിയോജക മണ്ഡലം കമ്മിറ്റി വൈദ്യുതി ഭവന് മുൻപിൽ

സംഘടിപ്പിച്ച പ്രതിഷേധ സമരംഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഹമ്മദ് റഷീദ്.

ജില്ലാ സെക്രട്ടറി എം എ റഷീദ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ടി എ അൻവർ, ട്രഷറർ റസാക്ക് കാളത്തോട്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം നിസാർ,  എം എസ് എഫ് ജില്ലാ പ്രവർത്തക സമിതി അംഗം അബ്ദുൾ അൻഷാദ്, കെ എ ഹാരിസ് എന്നിവർ സംബന്ധിച്ചു.

electricity
Advertisment