Advertisment

കേരളത്തിൽ ആനയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പടക്കം വച്ചവരെക്കുറിച്ച് സൂചന നൽകുന്നവർക്ക് 50000 രൂപ പ്രതിഫലം നൽകുമെന്ന് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനൽ; ചതിയിലൂടെ ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി കേന്ദ്രം

New Update

ഡൽഹി : കേരളത്തിൽ ആനയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പടക്കം വച്ചവരെക്കുറിച്ച് സൂചന നൽകുന്നവർക്ക് 50000 രൂപ പ്രതിഫലം നൽകുമെന്ന് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനൽ എന്ന സംഘടന അറിയിച്ചു. സംഘടനയുടെ ഇന്ത്യാ ഘടകം ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Advertisment

publive-image

പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെങ്കിലും അതിന് പ്രതികാരമായി ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു.

കേരളത്തിൽ പഴത്തിൽ വിഷം കലർത്തി ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരേ കർശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു

elephant death elephant murder
Advertisment