Advertisment

ദേഹാസ്വാസ്ഥ്യ൦ : പാര്‍ട്ടി യോഗത്തിനിടെ കുഴഞ്ഞുവീണ ഇപി ജയരാജന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന്‍ റിപ്പോര്‍ട്ട്

New Update

തൃശ്ശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റിക്കിടെ തളര്‍ന്നു വീണ സിപിഎം നേതാവ് ഇ.പി. ജയരാജന്‍ എംഎല്‍എയുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന്‍ റിപ്പോര്‍ട്ട്.

Advertisment

publive-image

തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്കിടെയാണ് അദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .

ചെവിയുടെ ബാലന്‍സ് നഷ്ടപ്പെട്ടതാണു പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് താമസിയാതെ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കും.

cpm ep jayarajan
Advertisment