Advertisment

മന്ത്രി ഇ പി ജയരാജന്‍ കോവിഡ് രോഗമുക്തനായിആശുപത്രി വിട്ടു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

തളിപ്പറമ്പ് : കോവിഡ് രോഗ വിമുക്തനായതിനെത്തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും ആശുപത്രി വിട്ടു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാലാണ് ഇരുവരേയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

Advertisment

publive-image

ശനിയാഴ്ച്ച രാവിലെ 11 മണിയോടെ മെഡിക്കല്‍ കോളജ് കോവിഡ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനും പ്രിന്‍സിപ്പാളുമായ കെ എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ബോര്‍ഡ് കണ്‍വീനറുമായ ഡോ കെ സുദീപും നേരിട്ടെത്തി ഡിസ്ചാര്‍ജ് വിവരം അറിയിക്കുകയായിരുന്നു.

ഇനി ഏഴു ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ മാസം 11 നാണ് മന്ത്രിയേയും ഭാര്യയേയും പരിയാരത്ത് അഡ്മിറ്റ് ചെയ്തത്.

Advertisment