Advertisment

നിയമസഭാ തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് ഒമ്പത് മാസം മാത്രം; എഐഎഡിഎംകെയില്‍ പൊട്ടിത്തെറി; രാജസ്ഥാന് ശേഷം ശ്രദ്ധാകേന്ദ്രമായി തമിഴ്‌നാട് രാഷ്ട്രീയം

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ പൊട്ടിത്തെറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് മാസം മാത്രം അവശേഷിക്കെയാണ് ഭരണമുന്നണിയില്‍ പ്രതിസന്ധി ഉടലെടുത്തത്. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് പാര്‍ട്ടിയിലെ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.

പനീര്‍സെല്‍വത്തിന്റെ ജന്മനാടായ തേനിയിലടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് മുതിര്‍ന്ന മന്ത്രിമാരില്‍ ചിലര്‍ പനീര്‍സെല്‍വവുമായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും ചര്‍ച്ച നടത്തി.

തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂവെന്ന് മന്ത്രി കെ. സെല്ലൂര്‍ രാജുവിന്റെയും പളനിസ്വാമി തിരഞ്ഞെടുപ്പിനെ നയിക്കുമെന്ന് മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജിയുടെയും പ്രസ്താവനകളാണ് പാര്‍ട്ടിയിലെ ഭിന്നത കൂടുതല്‍ ശക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നേരത്തെ തന്നെ എഐഎഡിഎംകെയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വ്യക്തിപരമായ അഭിപ്രായങ്ങള്‍ പുറത്തുവിടുന്നതിന് എതിരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയും പനീര്‍സെല്‍വവും പളനിസ്വാമിയും സംയുക്ത പ്രസ്താവനയിറക്കി. ജനാധിപത്യപരമായി തീരുമാനങ്ങള്‍ എടുക്കുമെന്ന് ഇരുവരും അറിയിച്ചു.

Advertisment