Advertisment

എറണാകുളത്ത് അഞ്ച് മിനിട്ട് നീണ്ടുനിന്ന ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളം ഏലൂരില്‍ അഞ്ച് മിനിട്ട് നീണ്ടുനിന്ന ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഏലൂര്‍ നഗരസഭാ പരിധിയിലെ മൂന്ന് വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. തലനാരിഴയ്ക്ക‌ാണ് പലരും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

publive-image

മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.50ലധികം വീടുകളാണ് പ്രദേശത്ത് തകര്‍ന്നടിഞ്ഞത്. നിരവധി വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. റോഡിലേയ്ക്ക് വീണ വലിയ മരങ്ങള്‍ ക്രെയിനിന്‍റെ സഹായത്തോടെയാണ് നീക്കം ചെയ്തത്.

kochi strom
Advertisment