Advertisment

കേരള എക്സ്പ്രസ് ബുധനാഴ്ച മുതല്‍ എറണാകുളം ടൗൺ സ്റ്റേഷൻ (നോർത്ത്) വഴി മാത്രമാക്കി. സൗത്തില്‍ പോകില്ല

New Update

publive-image

Advertisment

കൊച്ചി കേരള എക്സ്പ്രസിന് എറണാകുളത്ത് ദിശമാറ്റം. തിരുവനന്തപുരം- ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ ഇരുദിശയിലുമുള്ള സർവീസുകൾ ഇനി എറണാകുളം ടൗൺ സ്റ്റേഷൻ (നോർത്ത്) വഴിയാക്കി മാറ്റി.

നിലവിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം ജംക്‌ഷൻ (സൗത്ത്) വഴിയും ഡൽഹിയിലേക്കുള്ളതു ടൗൺ വഴിയുമാണു പൊയ്ക്കൊണ്ടിരുന്നത് .

ഈ ആശയ കുഴപ്പ൦ ഒഴിവാക്കാനാണ് പുതിയ തീരുമാനം . രണ്ടു ട്രെയിനും ഏതെങ്കിലും ഒരു സ്റ്റേഷൻ വഴിയാക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ പരാതി കണക്കിലെടുത്തു തിരുവനന്തപുരത്തേക്കുള്ള കേരളയും ബുധനാഴ്ച (മേയ് 9) മുതൽ ടൗൺ വഴിയാക്കും.

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓഗസ്റ്റ് 22 വരെയാണു സ്റ്റേഷൻ മാറ്റമെങ്കിലും ക്രമീകരണം സ്ഥിരപ്പെടുത്താനാണു സാധ്യത. സൗത്തിലെ എൻജിൻ മാറ്റം ഒഴിവാകുന്നതോടെ കേരള എക്സ്പ്രസ് അര മണിക്കൂർ സമയവും ലാഭിക്കും.

keralam latest metro rail
Advertisment