Advertisment

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴുപേരില്‍ മൂന്നരവയസുള്ള കുട്ടിയും

New Update

publive-image

Advertisment

കൊച്ചി: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴുപേരില്‍ മൂന്നരവയസുള്ള കുട്ടിയും.ജൂണ്‍ 9ന് ബാംഗ്ലൂര്‍ കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്ബിനിയിലെ ഉദ്യോഗസ്ഥനായ പശ്ചിമ ബംഗാള്‍ സ്വദേശി, ജൂണ്‍ 8 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 31 വയസ്സുള്ള മുടക്കുഴ സ്വദേശിനി ,ജൂണ്‍ 9 ന് മസ്‌കറ്റ് കരിപ്പൂര്‍ വിമാനത്തിലെത്തിയ 28 വയസ്സുള്ള മരട് സ്വദേശി, മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള വൈറ്റില സ്വദേശി,അതെ വിമാനത്തിലെത്തിയ 30 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിനി, 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി എന്നിവരെക്കൂടാതെ മെയ് 28 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ മൂന്നര വയസ്സുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയ്ക്ക് ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്ന് 767 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 841 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11531 ആണ്. ഇതില്‍ 9905 പേര്‍ വീടുകളിലും, 562 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 1064 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 28 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 27 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

115 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 63 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 59 പേരും, ഐഎന്‍എച്ച്‌എസ് സഞ്ജീവനിയില്‍ 4 പേരുമാണ് ചികില്‍സയിലുള്ളത്.ഇന്ന് ജില്ലയില്‍ നിന്നും 128 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 151 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 7 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 317 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Advertisment