Advertisment

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മേധാവി കെ പോള്‍ തോമസ് സാ-ധന്‍ ചെയര്‍മാന്‍

New Update

കൊച്ചി: സാമൂഹിക വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു .

Advertisment

publive-image

സാ-ധനിന്റെ 22 മത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കോ-ചെയർമാനായി കാഷ്‌പോർ മൈക്രോ ക്രെഡിറ്റ് എം.ഡി, മുകുൾ ജയ്‌സ്വാളിനെയും ട്രെഷററായി സാറ്റിൻ ക്രെഡിറ്റ് കെയർ നെറ്റ്‌വർക്ക് ലിമിറ്റഡ് സി.എം.ഡി, എച്ച്.പി സിംഗിനെയും തിരഞ്ഞെടുത്തു.

ഈ രംഗത്തെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള സംഘടനയായ സാ-ധനിന്റെ ചെയര്‍മാന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'സാമൂഹിക വികസന രംഗത്തെ ധനകാര്യ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതില്‍ സാ-ധന്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ധനകാര്യ സേവനങ്ങള്‍ ഇനിയും ലഭിക്കാത്തവരുടേയും വേണ്ടത്ര ലഭ്യമല്ലാത്തവരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുതിന് ഉത്തരവാദിത്വമുള്ള സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ,' അദ്ദേഹം പറഞ്ഞു.

ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകനാണ് കെ പോള്‍ തോമസ്. മാനേജ്മെന്റ് രംഗത്ത് 32 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹം കാല്‍നൂറ്റാണ്ടിലേറെ കാലം ഫിനാൻഷ്യൽ ഇൻക്ലൂഷൻ  രംഗത്താണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

Advertisment