Advertisment

ഇന്ന്‌ ഈസ്റ്റര്‍ ; പള്ളികളിലെ പ്രാര്‍ഥനാ ചടങ്ങുകളില്‍ വിശ്വാസികള്‍ പങ്കെടുക്കില്ല ...പ്രാര്‍ഥന ഓണ്‍ലൈനില്‍ കാണാന്‍ സൗകര്യം

New Update

തിരുവനന്തപുരം കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യാശയുടെ സന്ദേശവുമായി ആഘോഷങ്ങളില്ലാത്തതാണ് ഇത്തവണത്തെ ഈസ്റ്റര്‍. അടച്ചുപൂട്ടല്‍ ആയതിനാല്‍ പള്ളികളിലെ പ്രാര്‍ഥനാ ചടങ്ങുകളില്‍ വിശ്വാസികള്‍ പങ്കെടുക്കില്ല.

Advertisment

publive-image

അടച്ചിട്ട ദേവാലയങ്ങളില്‍ പുരോഹിതനടക്കം അഞ്ചില്‍ താഴെയാളുകള്‍ പങ്കെടുത്തായിരിക്കും ചടങ്ങുകള്‍. പ്രാര്‍ഥന ഓണ്‍ലൈനില്‍ കാണാന്‍ സൗകര്യം ഒരുക്കി.

മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റര്‍ ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ ഏഴുമുതല്‍ 10 വരെ നടക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. പകല്‍ 12ന് രാജ്യത്തെ 174 കത്തോലിക്കാ രൂപതകളിലും പ്രത്യേകം പ്രാര്‍ഥന നടക്കും.

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലെ ചടങ്ങുകള്‍ക്ക് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ് എം സൂസപാക്യം നേതൃത്വം നല്‍കും. ശനിയാഴ്ച രാത്രി 11 മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. മറ്റ് സഭകളിലെ പള്ളികളില്‍ പുലര്‍ച്ചെ നടക്കേണ്ട ചടങ്ങുകള്‍ രാവിലെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ester wishes
Advertisment