Advertisment

വിദ്യാഭ്യാസം ചൈനീസ് ഭാഷയില്‍ മാത്രം; പുതിയ വിദ്യാഭ്യാസ നയവുമായി ചൈന; കനത്ത പ്രതിഷേധവുമായി മംഗോളിയന്‍ വംശജര്‍

New Update

publive-image

ബെയ്ജിങ്: വിദ്യാഭ്യാസം ചൈനീസ് ഭാഷയില്‍ മാത്രമെ പഠിപ്പിക്കാന്‍ പാടുള്ളൂവെന്ന പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ചൈനയില്‍ ഇന്നര്‍ മംഗോളിയന്‍ വംശജര്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. മംഗോളിയന്‍ ഭാഷയെയും സംസ്‌കാരത്തെയും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

2022 മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസനയം പ്രകാരം എല്ലാ വിഷയങ്ങലും പഠിപ്പിക്കുന്നത് ചൈനീസ് മന്ദാരിന്‍ ഭാഷയിലായിരിക്കും. ചൈനയിലെ ആകെയുള്ള മംഗോളിയന്‍ വംശജരില്‍ 70 ശതമാനവും താമസിക്കുന്ന ഇന്നര്‍ മംഗോളിയയിലാണ് ഇതിനെതിരെ പ്രതിഷേധം നടക്കുന്നത്.

Advertisment