Advertisment

സ്ത്രീകളെ മന്ത്രിമാരാക്കൂ , അഴിമതി ഇല്ലാതാക്കൂ - പറയുന്നത് ലോകത്തുതന്നെ സ്ത്രീകൾക്ക് മന്ത്രിസഭയിൽ ഏറ്റവും അധികം പ്രാധാന്യം ലഭിക്കുന്ന 2 മത് രാജ്യത്തിന്‍റെ പ്രധാനമന്ത്രി

New Update

publive-image

Advertisment

പ്രധാനമന്ത്രി ആബി മുഹമ്മദ്

സ്ത്രീകൾ അഴിമതിക്കാരല്ല . അവർ രാജ്യത്ത് ശാന്തിയും സമാധാനവും കൊണ്ടുവരാൻ യത്നിക്കുന്നവരാണ്. അതുകൊണ്ടുതന്നെ എന്റെ മന്ത്രിസഭയിൽ പകുതിപ്പേർ സ്ത്രീകളാണ്. രാജ്യം ഇനി സമൃദ്ധിയുടെയും സമാധാനത്തിന്റെയും പാതയിലേക്കാകും പൂർണ്ണമായും നീങ്ങുക - എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദിന്റെ (42) വാക്കുകളാണിത്.

റവാണ്ട കഴിഞ്ഞാൽ സ്ത്രീകൾക്ക് മന്ത്രിസഭയിൽ തുല്യമായ പ്രാതിനിധ്യം ലഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ് എത്യോപ്യ. എത്യോപ്യയിലെ ഏറ്റവും പ്രാധാന്യമുള്ള വകുപ്പായ രാജ്യരക്ഷാ മന്ത്രിപദം ആയിഷാ മുഹമ്മദ് എന്ന വനിതയ്ക്കാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

publive-image

രാജ്യരക്ഷാമന്ത്രി ആയിഷാ മുഹമ്മദ്

രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആബി മുഹമ്മദ്. മന്ത്രിമാരുടെ എണ്ണവും വെട്ടിക്കുറച്ച്  28 ൽ നിന്ന് 20 ആക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രിപദം ഏറ്റെടുത്ത അദ്ദേഹത്തിൽ വലിയ പ്രതീക്ഷയാണ് ആ രാജ്യത്തെ ജനങ്ങൾ അർപ്പിച്ചിരിക്കുന്നത്. പല മാറ്റങ്ങളും അദ്ദേഹം ഇപ്പോൾത്തന്നെ കൊണ്ടുവന്നുകഴിഞ്ഞു.

publive-image

2 വർഷമായി അയൽരാജ്യമായ എറിട്രിയയുമായി നടന്നുവന്ന യുദ്ധം അദ്ദേഹം അവസാനിപ്പിച്ചു. സാമ്പത്തിക രംഗത്തു ഉദാരവൽക്കരണം നടപ്പാക്കിവരുന്നു. ആയിരക്കണക്കിന് രാഷ്ട്രീയത്തടവുകാരെ നിരുപാധികം മോചിപ്പിച്ചു.

publive-image

വർഷങ്ങൾക്കുശേഷം എത്യോപ്യ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീശാക്തീകരണവും  പരസ്പ്പരവിശ്വാസവും സഹകരണവും - ഇതാകണം രാജ്യപുരോഗതിയുടെ മൂലമന്ത്രമെന്ന് അദ്ദേഹം അടിക്കടി ജനങ്ങളെ ഉദ്ബോധിപ്പിക്കാറുണ്ട്.

publive-image

അഴിമതിയുടെ കറപുരളാത്ത തികഞ്ഞ സത്യസന്ധമായും വിദ്യാസമ്പന്നനും യുവാവുമായ ആബി മുഹമ്മദ് എത്യോപ്യയിലെ ആധുനികവ ൽക്കരണത്തിന്റെ വക്താവായാണ് അറിയപ്പെ ടുന്നത്. 63% വരുന്ന ക്രിസ്തുമത വിശ്വാസികളും 34 % വരുന്ന ഇസ്‌ലാം മതവിശ്വാസികളുമടങ്ങുന്ന എത്യോപ്യൻ മണ്ണിൽ വികസന മുന്നേറ്റത്തിന്റെ പുതിയ പ്രതീക്ഷയാണ് പ്രധാനമന്ത്രി ആബി മുഹമ്മദ്.

 

kanappurangal
Advertisment