Advertisment

പ്രവേശന പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

New Update

മധ്യപ്രദേശിലെ അമർകണ്ടക്കിൽ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ഇന്ത്യയിൽ ഗോത്രവർഗക്കാരെ സംബന്ധിച്ച പഠനങ്ങൾക്കും ഗോത്രവർഗ്ഗ വിദ്യാർഥികളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. എല്ലാ വർഷവും ഈ സർവകലാശാലയിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷകൾക്ക് പങ്കെടുക്കാൻ വേണ്ടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.

Advertisment

publive-image

എന്നാൽ ഈ വർഷം ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഒട്ടേറെ വിദ്യാർഥികൾക്ക് അസൗകര്യം സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞവർഷം അപേക്ഷയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തെത്തിയത് കേരളത്തിലെ വയനാട് ജില്ലയിലാണ്.

അതുപോലെതന്നെ വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം ഒരു പ്രവേശന പരീക്ഷാകേന്ദ്രം ഉണ്ടായിരുന്നു. എന്നാൽ ഈ വർഷം ദക്ഷിണേന്ത്യയിൽ തന്നെ ആകെയായി ഒരൊറ്റ പരീക്ഷ കേന്ദ്രമാണ് അനുവദിച്ചിട്ടുള്ളത്.

ആയതിനാൽ ഈ അസൗകര്യം പരിഹരിക്കുന്നതിനായി ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും ഓരോ പരീക്ഷാകേന്ദ്രങ്ങൾ വീതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കിനും,ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി കത്തയച്ചു.

examination issuep unnithan
Advertisment