Advertisment

കൊവിഡ് ബാധിക്കാതിരിക്കാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് വെര്‍ച്വല്‍ ഡേറ്റിംഗ് ! വിവാഹേതര ആപ്ലിക്കേഷനായ ഗ്ലീഡന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത് 13 ലക്ഷത്തിലധികം പേര്‍; സബ്‌സ്‌ക്രൈബേഴ്‌സ് കുത്തനെ വര്‍ധിച്ചത് ലോക്ക്ഡൗണ്‍ കാലയളവില്‍; കമ്പനിയുടെ അവകാശവാദം ഇങ്ങനെ

New Update

publive-image

Advertisment

കൊവിഡ് വ്യാപന കാലയളവില്‍ ഇന്ത്യയില്‍ 13 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയതായി വിവാഹേതര ആപ്ലിക്കേഷനായ 'ഗ്ലീഡന്റെ' അവകാശവാദം. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് കുത്തനെ വര്‍ധിച്ചതായും ഗ്ലീഡന്‍ അവകാശപ്പെട്ടു.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളെ അപേക്ഷിച്ച് സെപ്തംബര്‍, ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള സബ്‌സ്‌ക്രിപ്ഷനുകള്‍ 246 ശതമാനത്തിലധികം വര്‍ധിച്ചതായി കമ്പനി പറയുന്നു.

കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് തങ്ങള്‍ക്ക് ലഭിച്ചതായും ഇതില്‍ രണ്ടര ലക്ഷവും കഴിഞ്ഞ രണ്ട് മാസത്തിനിടെ സംഭവിച്ചതാണെന്നും ഗ്ലീഡന്‍ അവകാശപ്പെട്ടു.

2019 മുതലുള്ള കണക്കുകള്‍ പ്രകാരം വെബ്‌സൈറ്റില്‍ ചെലവഴിക്കുന്ന സമയം മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. കൊവിഡ് ബാധിക്കാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷവും വെര്‍ച്വല്‍ ഡേറ്റിംഗിനോടാണ് ആളുകള്‍ക്ക് താത്പര്യമെന്നും കമ്പനി ചൂണ്ടിക്കാട്ടി.

തങ്ങളുടെ വിവാഹേതര ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിനെ രാജ്യവ്യാപകമായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗ്രീഡന്റെ ഇന്ത്യയിലെ മാനേജര്‍ സിബില്‍ ഷിഡെല്‍ പറഞ്ഞു.

ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ നിന്നെല്ലാം നിരവധി പേരാണ് ഗ്ലീഡന്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ സബ്‌സ്‌ക്രൈബേഴ്‌സില്‍ 16.2 ശതമാനവും ബെംഗളൂരുവില്‍ നിന്നാണ്. 2020 മാര്‍ച്ച് മുതലുള്ള പുതിയ ഉപയോക്താക്കളുടെ കണക്കെടുക്കുമ്പോള്‍ 17 ശതമാനത്തിലധികം വളര്‍ച്ചയാണ് സംഭവിച്ചത്.

മുംബൈയില്‍ 15.6 ശതമാനവും (14 ശതമാനം വളര്‍ച്ച) ഡല്‍ഹിയില്‍ 15.4 ശതമാനവും (25 ശതമാനം വളര്‍ച്ച) ഉപയോക്താക്കളാണുള്ളത്. യൂറോപ്പിലുള്ളവരെക്കാളും ഇന്ത്യക്കാര്‍ കൂടുതല്‍ സമയം ചാറ്റിംഗിന് ചെലവഴിക്കുന്നതായും കമ്പനി ചൂണ്ടിക്കാട്ടി.

Advertisment