Advertisment

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അത് ; ചൈനീസ് പ്രസിഡന്‍റിന്‍റെ പേര് തെറിയായി പ്രത്യക്ഷപ്പെട്ടതില്‍ ക്ഷമാപണം നടത്തി ഫേസ്ബുക്ക്

New Update

റങ്കൂണ്‍ : ചൈനീസ് പ്രിസിഡന്‍റ് ഷി ജിന്‍പിങിന്‍റെ പേര് വിവര്‍ത്തനം ചെയ്തപ്പോള്‍ തെറിയായി മാറിയ സംഭവത്തില്‍ ഫേസ്ബുക്ക് മാപ്പു പറഞ്ഞു.

Advertisment

 

publive-image

ബെര്‍മീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിന്‍പിങിന്‍റെ പേരാണ് തെറിയായി മാറിയത്. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് വ്യക്തമാക്കി ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. ഷി ജിന്‍പിങിന്റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയിലാണ് ഫേസ്ബുക്കിന് അബദ്ധം സംവിധിച്ചത്.

സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം മ്യാന്‍മാര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആംങ് സാങ് സൂചിയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റിലെ വിവര്‍ത്തനത്തിലാണ് തെറ്റ് സംഭവിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഒരു പ്രദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

തെറിവാക്കടക്കം സൂചിപ്പിച്ചാണ് മാദ്ധ്യമ റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് ബര്‍മീസില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള വിവര്‍ത്തനത്തില്‍ സംഭവിച്ച പിഴവാണെന്നും അത് പരിഹരിച്ചെന്നും ഫേസ്ബുക്ക് അറിയിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.

FACEBOOK APPOLOGY
Advertisment