Advertisment

ഫേസ്ബുക്കില്‍ പുതിയതായി ജോയിന്‍ ചെയ്യുന്ന കൗമാരക്കാരികള്‍ക്ക് ഫേസ്ബുക്ക് സജസ്റ്റ് ചെയ്യുന്നത് മധ്യവയസ്കരുടെ അക്കൗണ്ടുകൾ ;ഇത് ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കുന്നതായി റിപ്പോര്‍ട്ട്

author-image
admin
New Update

Related image

Advertisment

ലണ്ടന്‍: ഫേസ്ബുക്കില്‍ പുതിയതായി ജോയിന്‍ ചെയ്യുന്ന കൗമാരക്കാരികള്‍ക്ക് ഫേസ്ബുക്ക് സജസ്റ്റ് ചെയ്യുന്നത് മധ്യവയസ്കരുടെ അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്. ടെലഗ്രാഫാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 13 വയസ് മുതലുള്ള പെണ്‍കുട്ടികള്‍ക്ക്  300ലധികം മധ്യവയസ്കരുടെ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് സുഹൃദ് നിര്‍ദേശമായി നല്‍കുന്നത്.  ഇവയില്‍ മേല്‍വസ്ത്രമില്ലാത്ത മധ്യവയസ്കരുടെ അക്കൗണ്ടുകളും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ആരോപണം സ്ഥിരം സംഭവിക്കുന്ന ഒരു രീതിയെ കുറിച്ചല്ലെന്നും സുഹൃത്തുക്കളെ നിര്‍ദേശിക്കുന്നതില്‍ ഉത്തരവാദപരമായാണ് പെരുമാറുന്നതെന്നുമായിരുന്നു ഫേസ്ബുക്കിന്‍റെ പ്രതികരണം. എന്നാല്‍ ഫേസ്ബുക്കിന്‍റെ വാദം തള്ളുന്നതാണ് ബ്രിട്ടനിലെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയാനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയുടെ വെളിപ്പെടുത്തല്‍.

ഫേസ്ബുക്കില്‍ കുട്ടികള്‍ക്ക് അപരിചിതരെ സുഹൃത്തുക്കളാക്കാനുള്ള ഫ്രണ്ട് സജഷന്‍ നിര്‍ത്തലാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഫ്രണ്ട് സജഷന്‍സ് പ്രായപൂര്‍ത്തിയാകാത്ത പെട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാനുള്ള വഴിയായി മാറുമെന്നും ആ പ്രവണത കണ്ടുവരുന്നുണ്ടെന്നും സംഘടന പറയുന്നു.

പ്രായവ്യത്യാസം കുട്ടികളുമായുള്ള ബന്ധത്തിന് എളുപ്പമാകുമെന്നും എന്നാല്‍ പിന്നീട് ഇത് ലൈംഗിക ചൂഷണമടക്കമുള്ള അതിക്രമങ്ങളിലേക്ക് വഴിമാറുന്നതായും സംഘടന ആരോപിക്കുന്നു. എന്നാല്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് ആവര്‍ത്തിക്കുന്നു.

Advertisment