Advertisment

നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ; യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ കുരുക്കിലാക്കുന്ന രേഖ പുറത്ത് 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇയില്‍ നിന്ന് സ്വര്‍ണമടങ്ങിയ നയന്ത്രബാഗ് തയ്യാറാക്കി അയച്ചത് ഫൈസല്‍ ഫരീദാണെന്ന് നേരത്തെ കസ്റ്റംസ് പിടിയിലായ സരിത് മൊഴിനല്‍കിയിരുന്നു. കേസില്‍ പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Advertisment

publive-image

യുഎഇയില്‍ നിന്ന് നയതന്ത്രബാഗ് അയക്കാന്‍ ഫൈസലിനെ ചുമതലപ്പെടുത്തിയത് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

തന്റെ അസ്സാന്നിധ്യത്തിൽ ഫൈസൽ ഫരീദ് കാർഗോ അയക്കുമെന്ന് അറ്റാഷ ദുബൈയിലെ സ്കൈ കാർഗോ വിമാനക്കമ്പനിക്ക് അയച്ച കത്തിൽ പറയുന്നു.  അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് കണ്ടെടുത്തു.

യുഎഇയിൽ നിന്ന് കാർഗോ അയക്കുന്നതിന് മുൻപാണ് ഫൈസലിനെ ചുമതലപ്പെടുത്തിയത്. അതേസമയം കത്ത് ഫൈസൽ തന്നെ വ്യാജമായി നിർമ്മിച്ചതാണോയെന്നും കസ്റ്റംസ് പരിശോധിക്കും.

faizal fareed
Advertisment