Advertisment

ഫൈസൽ ഫരീദ് കീഴടങ്ങിയതല്ല രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് പോലീസ് ഓടിച്ചിട്ട് പിടിച്ചത് ? ചാനലുകാർ വിടാതെ പിന്തുടര്‍ന്നപ്പോള്‍ വീട്ടുകാരെയും നിക്ഷേപങ്ങളും മാറ്റി ആഡംബര വാഹനത്തില്‍ രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചത് പോലീസ് !

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ് : നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസൽ ഫരീദ് കീഴടങ്ങിയതല്ല, ഇയാളെ ദുബായ് പോലീസ് ഓടിച്ചിട്ട് പിടിച്ചതെന്ന് റിപ്പോര്‍ട്ട്. പൊലീസുകാരെ കണ്ടു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനത്തില്‍ പിന്തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ മാസം ഫൈസൽ ഫരീദിനെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം എഴുതുമ്പോഴും , ഗോജിമ്മിന്റെയും 5 സി കാർ വർക്ക് ഷോപ്പിന്റെയും ചിത്രങ്ങൾ കാണിക്കുമ്പോഴും ഫോർ വീൽ ഡ്രൈവിൽ വന്നിറങ്ങി ചാനലുകാർക്ക് അഭിമുഖം കാണിച്ച ഫൈസൽ ഫരീദ് , പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി എന്ന് കണ്ടപ്പോൾ രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ അതിവേഗം മെനഞ്ഞു തുടങ്ങി.

ആദ്യമായി ഇയാളുടെ സ്ഥാപനങ്ങൾ ഓരോന്നായി പങ്കാളികളുടെ പേരുകളിൽ രജിസ്റ്റർ ചെയ്തുകൊടുത്തു . വീടിനുചുറ്റും ചാനലുകാർ തമ്പടിച്ചപ്പോൾ മെല്ലെ വീട്ടുകാരെയും മാറ്റി . സ്ഥാപനങ്ങളുടെ പേര് മാറ്റുവാൻ ഖിസൈസിലെ അൽ തവാർ സെന്ററിലെ നോട്ടറിയിൽ പോയി തിരിച്ചു പോയത് നേരെ ഗോജിമ്മിലേക്കായിരുന്നു .

അവിടെ എത്തിയപ്പോഴാണ് പരിചയമില്ലാത്ത രണ്ടുമൂന്നുപേരെ സ്ഥാപനത്തിന്റെ ചുറ്റും കണ്ടത് . ഉടന്‍ ഫൈസലും രണ്ടു പാർട്ണർമാരും വണ്ടിയെടുത്ത് സ്പീഡിൽ ഓടിച്ചുപോകുകയായിരുന്നു . പിന്നാലെ പാഞ്ഞ പോലീസുകാര്‍ ഒടുവില്‍ ഫൈസലിന്റെ വണ്ടിയെ ഓവർടേക്ക് ചെയ്തു പിടികൂടി കൊണ്ടുപോകുകയായിരുന്നു .

publive-image

നിക്ഷേപങ്ങള്‍ പല വഴി

ഫൈസലിന് സ്വർണ്ണം വാങ്ങുവാനുള്ള പണം എത്തിച്ചുകൊടുത്തിരുന്നത് ഒന്നിലധികം ഏജന്റുമാരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . ലേബർ ക്യാമ്പുകളിൽ ഇൻവെസ്റ്റ് ചെയ്യാമെന്ന പേരിലായിരുന്നു പണം സ്വീകരിച്ചിരുന്നത്.

ആറുമാസം സമയം കൊണ്ട് ലാഭസഹിതം തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിലാണ്

ഈ ഏജന്റുമാർ പണം സ്വീകരിച്ചിരുന്നത് . ദുബായില്‍ ഏറെ ശ്രദ്ധേയനായി മാറിയ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ പേരിൽ , അദ്ദേഹത്തിന്റെ അൽ വർഖയിലുള്ള ആഡംബര ബംഗ്ലാവ് കാണിച്ചുകൊടുത്തായിരുന്നു പണം സ്വീകരിച്ചിരുന്നത് .

സ്വർണ്ണം ഉരുക്കിയിരുന്നത് അജ്മാനിലെ ചില സ്വർണ്ണ പണിക്കാരായിരുന്നു എങ്കിലും പാക്ക് ചെയ്തിരുന്നത് അൽ ഖിസൈസിലെ തന്നെ ചില വർക്ക്ഷോപ്പുകളിൽ വെച്ചായിരുന്നുവെന്ന് പറയുന്നു .

തലശ്ശേരിയിലെ മാഹി സ്വദേശിയും അതുപോലെ ചില യുവ കച്ചവടക്കാരും ഫൈസലിന്‍റെ പക്കല്‍ പണം നിക്ഷേപിച്ചിരുന്നു . എങ്കിലും ഫൈസൽ ആയിരുന്നില്ല മുഖ്യ സംഘാടകൻ . ഫൈസലിന്റെ ഡ്യൂട്ടി പേപ്പർ വർക്കുകകളും ലോജിസ്റ്റിക്‌സും മാത്രമായിരുന്നുവെന്നുമാണ് പറയപ്പെടുന്നത് .

കടം പെരുകിയപ്പോള്‍ സ്വര്‍ണ്ണം ?

നാട്ടിലെ വീടിന്റെ ജപ്തി മാത്രമല്ല , അതല്ലാതെ നാട്ടുകാരെ കാണിക്കുവാൻ ധാരാളം കച്ചവടങ്ങൾക്കായി പലരിൽ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. ഏകദേശം 20 കോടി രൂപയോളം കടത്തിൽ മുങ്ങിയപ്പോഴാണ് സ്വർണ്ണക്കടത്തിലേക്ക് കാലെടുത്തുവെച്ചത് .

സിനിമകൾക്ക് പലപേരുകളിൽ ഇറക്കിയ പണമൊന്നും തിരിച്ചുകിട്ടാത്ത അവസ്ഥയിൽ ആയപ്പോൾ കണ്ടെത്തിയ മാർഗമാണ് സ്വർണ്ണം . അറബികളുമായുണ്ടായ സൗഹൃദങ്ങൾ വരെ ഇക്കാര്യങ്ങൾക്ക് വിനിയോഗിച്ചു .

ഒരു റെഡിമെയ്ഡ് വ്യാപാരി വരെ നിക്ഷേപകരില്‍ ഉള്‍പ്പെട്ടതായി പറയപ്പെടുന്നു . ഇന്നിപ്പോൾ തിരിച്ചുകൊടുക്കുവാനുള്ള പണം ചോദിച്ചുകൊണ്ട് ആരും തന്നെ വിളിക്കാറില്ല എന്നാണ് ഫൈസൽ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത് .

publive-image

പണത്തിനു മീതെ പെണ്ണും ആയുധമാക്കി

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രൊഫൈൽ സ്റ്റാറ്റസിൽ കോമ്പ്ലിക്കേറ്റഡ് അല്ലെങ്കിൽ ഡിവോഴ്‌സ്ഡ് എന്നെഴുതിയ ഗൾഫിലെ പെണ്ണുങ്ങളുമായി ആയിരുന്നു ഇവരുടെ കൂട്ടുകെട്ട് .

കൂടുതലും സെലിബ്രിറ്റികളായ പെൺപിള്ളേർ, വ്ലോഗർമാർ , സോഷ്യൽ മീഡിയ താരങ്ങൾ , മോഡലുകൾ , സിനിമകളിൽ മുഖം കാണിച്ചിട്ടുള്ളവർ എന്നിങ്ങനെയുള്ളവരെ തപ്പിയെടുത്താണ് സ്വർണ്ണക്കടത്തിനായി ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത് .

ആഴ്ചതോറും നാട്ടിൽ പോയി വരുന്ന ദുബായിൽ മാതാപിതാക്കൾ ഉള്ള ഒട്ടനവധി പെൺപിള്ളേർ ഇവരുടെ കളികളിൽ വീണുപോയിട്ടുണ്ട് . എക്കൊണോമിക് ക്‌ളാസ്സുകളിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടികൾക്ക് ഫസ്റ്റ് ക്‌ളാസ്സിലേക്കും ബിസിനസ്സ് ക്‌ളാസ്സിലേക്കും അപ്ഗ്രേഡ് ചെയ്തുകൊണ്ട് അവരെ ആദ്യം കയ്യിലെടുക്കും .

പിന്നീട് റോൾസ്‌റോയ്‌സ് പോലുള്ള ആഡംബര കാറുകളിൽ എയർപോർട്ടിൽ നിന്നും വീട്ടിലെത്തിക്കും . അതുകഴിഞ്ഞാൽ പിന്നെ വില്ലകളിൽ ഡിന്നർ പാർട്ടികളും ഡിജെകളുമായി ഇവരെ മൊത്തത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു സ്വർണക്കടത്തിന് പ്രേരിപ്പിച്ചിരുന്നത് . ബ്ലാക്ക്മെയിൽ ചെയ്യുവാനായി നഗ്നചിത്രങ്ങളും മറ്റും ഉപയോഗിക്കുമായിരുന്നുവെന്ന് പറയുന്നു .

വിവാദത്തില്‍ താരമായ മോഡല്‍

അബുദാബിയിൽ നല്ല രീതിയിൽ ജീവിച്ചുപോയിരുന്ന പെൺകുട്ടി . അത്യവശ്യം മോഡൽ ജോലികൾ ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറി . ആയിടക്കാണ് തലസ്ഥാനത്തെ ഒരു ഡീൽമേക്കർ എയർപോർട്ടിൽ വെച്ച് പരിചയപ്പെടുന്നത് .

ആ ഡീൽമേക്കർ പല ഡീലുകളും മുറിച്ചിരുന്നത് കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ ഉപയോഗിച്ചുകൊണ്ടായിരുന്നു . 17 പെണ്ണുങ്ങളെ ഉപയോഗിച്ചുകൊണ്ട് ഒരു ഉദ്യോഗസ്ഥന്റെ ജോലി കളഞ്ഞ ആ സ്ത്രീ തലസ്ഥാനത്തെ ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥരിൽ കയറിപ്പറ്റുവാൻ ഇപ്പറഞ്ഞ സുന്ദരികളെ ഉപയോഗിച്ചിരുന്നു. അത് പിന്നീട് കേരളം ചര്‍ച്ചയാക്കിയ വിവാദമായി മാറി .

gold case
Advertisment