Advertisment

അ​ശോ​ക സ്തം​ഭ​വും ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് എ​ന്നെ​ഴു​തി​യ ചു​വ​ന്ന ബോ​ര്‍​ഡും; വ്യാ​ജ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മു​ദ്ര​ക​ളു​മാ​യി ക​റ​ങ്ങി​യ കാ​ര്‍ കൊ​ച്ചി​യി​ല്‍ പോ​ലീ​സ് പി​ടി​യി​ല്‍

New Update

കൊ​ച്ചി: വ്യാ​ജ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മു​ദ്ര​ക​ളു​മാ​യി ക​റ​ങ്ങി​യ കാ​ര്‍ കൊ​ച്ചി​യി​ല്‍ പോ​ലീ​സ് പി​ടി​യി​ല്‍. അ​ശോ​ക സ്തം​ഭ​വും ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് എ​ന്നെ​ഴു​തി​യ ചു​വ​ന്ന ബോ​ര്‍​ഡും പ​തി​പ്പി​ച്ച വാ​ഹ​ന​മാ​ണു തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Advertisment

publive-image

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഉ​ട​മ ഉ​ള്‍​പ്പെ​ടെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച​യോ​ടെ വൈ​കി​ട്ടോ​ടെ​യാ​ണു കാ​ര്‍ അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​മ്ബ​ര്‍ പ്ലേ​റ്റി​നൊ​പ്പം ചു​വ​ന്ന വ​ലി​യ ബോ​ര്‍​ഡി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ​യെ​ന്നും അ​ശോ​ക സ്തം​ഭ​വും പ​തി​ച്ചി​രു​ന്നു. ക്രി​മി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സ് ആ​ന്‍​ഡ് ഇ​ന്‍​ലി​ജ​ന്‍​സ് എ​ന്നാ​ണ് ബോ​ര്‍​ഡി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഈ ​വാ​ഹ​നം കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ക​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​താ​യാ​ണു അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍.

fake symbol car
Advertisment