Advertisment

ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ

New Update

കൊച്ചി: ആരോഗ്യ സേവനം, ഫാര്‍സ്യൂട്ടിക്കല്‍സ് എന്നിവ ഒഴികെയുള്ള മേഖലകളെയെല്ലാം ലോക്ഡൗണ്‍ ബാധിച്ചതായി പ്രൊജക്ട്‌സ് ടുഡെ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തു നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡാറ്റാ ശേഖരമാണ് പ്രൊജക്ട്‌സ് ടുഡെയ്ക്ക് ഉള്ളത്. ലോക്ഡൗണിനു ശേഷം പദ്ധതികളുടെ സ്ഥിതി എന്തായിരിക്കും എന്നതിനെ കുറിച്ചാണ് പ്രൊജക്ട്‌സ് ടുഡെ രാജ്യ വ്യാപക സര്‍വ്വേ നടത്തിയത്.

രാജ്യത്തെ ജോലി സ്ഥലങ്ങളില്‍ നിന്നു നാട്ടിലേക്കു തിരികെയുള്ള കുടിയേറ്റ തൊഴിലാൡകളുടെ ഏറ്റവും വലിയ മടക്ക യാത്രയാണ് ലോക്ഡൗണ്‍ കാലത്തു കാണാനായത്. തടസപ്പെട്ട പദ്ധതികള്‍ പുനരാരംഭിക്കുവാനായി ന്യായമായ പലിശയ്ക്ക് പണം ലഭിക്കുക എന്നതായിരിക്കും ഏറ്റവും വലിയ ബുദ്ധിമുട്ട്.

കഴിവുള്ള തൊഴിലാളികളെ ലഭിക്കുന്നതും പ്രശ്‌നമാകും. കോവിഡിനു ശേഷവും വീട്ടിലിരുന്നു ജോലി ചെയ്യുന്ന രീതി തുടരുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. റെഡ് സോണിലുള്ള 130 ജില്ലകളില്‍ 108 ഇടങ്ങളിലും പദ്ധതികള്‍ക്കായുള്ള നിക്ഷേപങ്ങള്‍ ഉള്ളതായും പ്രൊജക്ട്‌സ് ടുഡെ ചൂണ്ടിക്കാട്ടുന്നു.

Advertisment