Advertisment

ഫാസ്റ്റ് ടാഗിനായി ഗൂഗിള്‍ പേയും

New Update

publive-image

ഗൂഗിള്‍ പേ വഴി ഫാസ്റ്റ് ടാഗ് നല്‍കുന്നതിനായി ഐസിഐസിഐ ബാങ്ക് ഗൂഗിളുമായി സഹകരിക്കും. പേയ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ തന്നെ ഐസിഐസിഐ ബാങ്ക് ഫാസ്റ്റ് ടാഗ് സൗകര്യപ്രദമായും പൂര്‍ണ്ണമായും ഡിജിറ്റലായി ഓര്‍ഡര്‍ ചെയ്യാനും ട്രാക്കുചെയ്യാനും റീചാര്‍ജ് ചെയ്യാനും ഇത് ഗൂഗിള്‍പേ ഉപയോക്താക്കളെ പ്രാപ്തമാക്കും.

കോവിഡ് അപേക്ഷകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഈ ഡിജിറ്റല്‍ സംരംഭം ലക്ഷ്യമിടുന്നത്. ഇതിലൂടെ അവര്‍ ഒരു ഫാസ്റ്റ് ടാഗ് വാങ്ങാന്‍ വ്യാപാരികളെയോ ടോള്‍ ലൊക്കേഷനുകളെയോ സന്ദര്‍ശിക്കേണ്ടതില്ല. ഫാസ്റ്റ് ടാഗ് നല്‍കുന്നതിനായി ഗൂഗിള്‍ പേയുമായി കൈകോര്‍ത്ത ആദ്യത്തെ ബാങ്കായി ഐസിഐസിഐ ബാങ്ക് മാറി. 2021 ജനുവരി 1 മുതല്‍ ഫോര്‍ വീലറുകള്‍ക്ക് രാജ്യമെങ്ങുമുള്ള ടോള്‍ ബൂത്തുകളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കി.

Advertisment