Advertisment

‘ഇനി എങ്ങാനും ആരെങ്കിലും പണം വിതറിയാലോ ?’ ; ഇറ്റലിക്കാര്‍ കയ്യിലുള്ള പണം തെരുവിലേക്ക് വലിച്ചെറിഞ്ഞോ..? ; .’പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെ ഒന്നും പറയെല്ലെന്നു പറ സാറെ ‘ ; സത്യവസ്ഥ വെളിപ്പെടുത്തി മലയാളി വൈദീകന്‍

New Update

റോം: കോവിഡ് 19 ന്റെ മരണ താണ്ഡവം ഇറ്റലിയിലാണ് ഒരോ ദിവസവും ആയിരത്തോളം പേരാണ് ഇവിടെ മരിച്ചുവീഴുന്നത്. മരണത്തിനു മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇറ്റലി. ഒരോ ദിവസവും ഇവിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. അതിനാല്‍ തന്നെ ഇറ്റലിയെ സംബന്ധിച്ച് വളരെ പേടിപ്പിക്കുന്ന വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Advertisment

publive-image

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പോസ്റ്റാണ് ഇറ്റലിക്കാര്‍ കൊവിഡ് ബാധയില്‍ ഒന്നും ചെയ്യാനില്ലാതെ കയ്യിലുള്ള പണം തെരുവിലേക്ക് വലിച്ചെറിയുന്നു എന്നത്. ഇന്നാല്‍ ഇത് സംബന്ധിച്ച് സത്യവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി വൈദീകനായ ഫാദര്‍ പ്രകാശ് മാത്യു മറ്റത്തില്‍.

ഫാദര്‍ പ്രകാശ് മാത്യു മറ്റത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇനി എങ്ങാനും ആരെങ്കിലും പണം വിതറിയാലോ ?’

‘കഴിഞ്ഞ കുറച്ചു ദിവസമായി ഇറ്റാലിയന്‍ നിരത്തില്‍ മുഴുവന്‍ ആള്‍ക്കാര്‍ കൊറോണ ബാധിച്ചവര്‍ക്ക് സംഭാവനയായി പണം വിതറി ഇട്ടേക്കുന്നെന്നു കേട്ടല്ലോ അച്ഛാ ‘എന്ന് ഒരു പാട് പേര് മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട്.എന്റെ മറുപടി ഇതാണ് ‘കഴിഞ്ഞ 24 ദിവസമായി locked down മൂലം പുറത്തിറങ്ങയിട്ട്. അത് കൊണ്ട് ചാക്കുമായി പോയി വാരാന്‍ പറ്റിയില്ല’

എങ്കിലും ഒരു കൗതുകത്തോടെ അയച്ചു തന്ന ഫോട്ടോ സൂം ചെയ്തു നോക്കി . നോക്കിയായപ്പോള്‍ മനസ്സിലായി അത് euro അല്ല . മറ്റേതോ നോട്ടാണെന്ന് . ഒരു പണിയും ഇല്ലാതെ ഈ കോറോണ കാലത്തു ഇരിക്കുമ്‌ബോള്‍ ചില കുല്‍സിത ബുദ്ധിക്കാര്‍ കാണിക്കുന്ന ചില വികൃതികള്‍ ആയി കണ്ടാല്‍ മതി .

ഇതെന്റെ അഭിപ്രായത്തില്‍ നമ്മുടെ മോഡി യെ പോലെ പാതിരാത്രില്‍ നിരോധിച്ച നോട്ട് അകാനേ തരമുള്ളൂ . ഇറ്റലിയില്‍ കൊറോണ ബാധിധര്‍ക്ക് സംഭാവന നല്‍കാന്‍ ബാങ്ക് അക്കൗണ്ട് സഹിതം എല്ലാ മാധ്യമങ്ങളിലും പ്രദര്ശിപ്പിക്കുന്നുണ്ട് . നോട്ടു വലിച്ചെറിയാന്‍ ആരും പറഞ്ഞതായി അറിവില്ലാ. ഇങ്ങനെയുളള ഫേക്ക് ന്യൂസുകള്‍ ഇറക്കുന്നവരോട് സുരാജ് വെഞ്ഞാറമ്മൂട് ‘ആക്ഷന്‍ ഹീറോ ബിജൂ ‘ എന്ന സിനിമയില്‍ പറയുന്ന ഒരു ഡയലോഗ് ആണ് പറയാന്‍ തോന്നുന്നുന്നത് ..’പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെ ഒന്നും പറയെല്ലെന്നു പറ സാറെ ‘

ഇങ്ങനൊക്കെ ആണെങ്കിലും ഒരു ശരാശരി മലയാളിയുടെ കൗതുകം ഉള്ളിലുലുള്ള പോലെ വൈകുന്നേരം പൊലീസ് കാണാതെ ഈ വഴിയിലൂടെ ഒന്ന് പോയി നോക്കണം.

‘ ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ ‘

സ്‌നേഹപൂര്‍വ്വം

പ്രകാശ് അച്ഛന്‍

facebook covid 19 corona viruse
Advertisment