Advertisment

നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല ; ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു ; കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു ; ഉരുളികൾ കിണ്ടികളൊക്കെയുടച്ചു. ഉരലു വലിച്ചു കിണറ്റിൽ മറിച്ചു, ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാ പ്പുരയുടെ ചുറ്റും മണ്ടി നടന്നു ; എന്‍എസ്എസിനെ പരിഹസിച്ച് എസ് ഹരീഷ് 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ എന്‍എസ്എസിനെയും സുകുമാരന്‍ നായരെയും പരിഹസിച്ച് എഴുത്തുകാരന്‍ എസ് ഹരീഷ്. കുഞ്ചന്‍ നമ്പ്യാരുടെ നളചരിതത്തിലെ വരികള്‍ കടമെടുത്താണ് ഹരീഷിന്‍റെ പരിഹാസം.

Advertisment

publive-image

നളചരിതത്തില്‍ സന്ദേശം കൊണ്ടുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകൾ വർണ്ണിക്കുന്ന ഭാഗമാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ശരിദൂര നിലപാടാണ് സ്വീകരിക്കുകയെന്നായിരുന്നു സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്.

https://www.facebook.com/shareesh.hareesh/posts/2289941707802130

Advertisment