Advertisment

ഇന്ത്യയിലാദ്യമായി ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്. ഫെഡ്‌നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഓഹരി ഇടപാടുകള്‍ക്ക് വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാവുന്ന പുതിയ സേവനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടലായ ഫെഡ്‌നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് കഴിയും.

ഇന്ത്യയില്‍ ആദ്യമായി ഈ സേവനം അവതരിപ്പിക്കുന്ന ബാങ്കാണ് ഫെഡറല്‍ ബാങ്ക്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫെഡറല്‍ ബാങ്ക് എം.ഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍) എം.ഡിയും സിഇഒയുമായ ജി.വി നാഗേശ്വര റാവു എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് അവതരിപ്പിച്ചത്.

ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സേവനം പൂര്‍ണമായും കടലാസ് രഹിതമായി ഏതു സമയത്തും പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതോടെ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കുമുള്ള എല്ലാ സേവനങ്ങളും പൂര്‍ണതോതില്‍ നല്‍കാന്‍ ഇനി ഫെഡറല്‍ ബാങ്കിനു കഴിയും.

സേവിംഗ്‌സ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ഉടനടി തുറക്കാനും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിന് നേരിട്ടെത്തിയും നല്‍കുന്ന സേവനവും ഫെഡറല്‍ ബാങ്കില്‍ ലഭ്യമാണ്. ഈ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഐപിഒ അപേക്ഷ, എന്‍.എഫ്.ഒ, ട്രേഡിങ് എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാമെന്ന് നാഗേശ്വര റാവു പറഞ്ഞു.

സൈനിക ക്ഷേമ നിധിയിലേക്കുള്ള ഫെഡറല്‍ ബാങ്കിന്റെ സംഭാവനയും വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് മേധാവി ശ്യാം ശ്രീനിവാസന്‍ പ്രഖ്യാപിച്ചു. വീരമൃത്യുവരിച്ച സൈനികരുടെ മക്കള്‍ക്ക് ഫെഡറല്‍ ബാങ്ക് നേരത്തെ  സ്കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍ നടത്തിയ ഓണ്‍ലൈന്‍ ഇടപാടുകളുടെ എണ്ണത്തിന് തുല്യമായ തുക സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചു. 42,02,874 രൂപ വരുമിത്. പ്രസ്തുത മാസം ബാങ്കിന്റെ മൊത്തം ഇടപാടുകളുടെ എണ്ണത്തിന്റെ നാലില്‍ മൂന്നു ഭാഗവും ഡിജിറ്റല്‍ ഇടപാടുകളായിരുന്നു.

ഉപഭോക്താക്കളുടെയും ജീവനക്കാരുടേയും സമൂഹത്തിന്റേയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യയുടെ ശേഷിയും ബാങ്കിന്റെ സാമുഹിക പ്രതിബദ്ധതയും പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബാങ്കിന്റെ നയം.

ഫോട്ടോ : ഫെഡറല്‍ ബാങ്ക് എം.ഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, എന്‍.എസ്.ഡി.എല്‍ എം.ഡിയും സിഇഒയുമായ ജി.വി നാഗേശ്വര റാവു എന്നിവര്‍ ചേര്‍ന്ന് ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് അവതരിപ്പിക്കുന്നു. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ആന്റ് കണ്ട്രി ഹെഡ് രാധാകൃഷ്ണന്‍ കെ, വൈസ് പ്രസിഡന്റ് വിനു ജോസ് എന്നിവര്‍ സമീപം.

banking
Advertisment