Advertisment

ലോകകപ്പിൽ ഇതുവരെ ലോകം കണ്ടത് എട്ട് വമ്പൻ അട്ടിമറികൾ; അട്ടിമറികളിൽ മുന്നിൽ ഏഷ്യൻ രാജ്യങ്ങൾ. അട്ടിമറി വിജയങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച് ജപ്പാനും കൊറിയയും സൗദിയും ഇറാനും. ഖത്തറിൽ ഇനി കാണാൻ കിടക്കുന്നതും വൻ അട്ടിമറികളുടെ കാഴ്ചകൾ. ആരെയും നിസാരമായി എഴുതിത്തള്ളാനാവാതെ ലോകകപ്പ് ക്വാർട്ടറിലേക്ക് കടക്കുന്നു !

New Update

ദോഹ: ലോക ഫുട്ബോളിലെ വമ്പന്മാരായ അർജന്റീനയെ സൗദി അറേബ്യ വീഴ്ത്തിയ അട്ടിമറി കണ്ടാണ് ലോകകപ്പ് തുടങ്ങിയത്. ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പൂർത്തിയാകുമ്പോൾ എട്ട് വമ്പൻ അട്ടിമറികൾക്കാണ് ഖത്തർ സാക്ഷ്യം വഹിച്ചത്.

Advertisment

ഏഷ്യൻ രാജ്യങ്ങളായ ജപ്പാനും കൊറിയയും സൗദിയും ഇറാനും അട്ടിമറി വിജയങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ചപ്പോൾ ആഫ്രിക്കയിൽ നിന്ന് അട്ടിമറിക്കാരായി ടുണീഷ്യയും മൊറോക്കോയും കാമറൂണുമെത്തി.

publive-image


രണ്ട് മുൻ ലോക ചാമ്പ്യന്മാരെ തോൽപ്പിച്ച ജപ്പാനാണ് അട്ടിമറിക്കൂട്ടത്തിലെ രാജാവ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കപ്പുയർത്തിയ ബ്രസീലും മുൻ ചാമ്പ്യന്മാരായ ജർമ്മനിയും അർജന്റീനയും സ്പെയ്നും രണ്ടാം റാങ്കുകാരായ ബെൽജിയവുമൊക്കെ തോൽവിയുടെ രുചിയറിഞ്ഞു. ഇതിൽ ജർമ്മനിക്കും ബെൽജിയത്തിനും ആദ്യ റൗണ്ടിൽ പുറത്താവേണ്ടിയും വന്നു. ആദ്യ റൗണ്ടിൽ എല്ലാമത്സരങ്ങളും ജയിച്ച ഒരു ടീം പോലുമില്ല.


1. സൗദി അറേബ്യ 2- അർജന്റീന 1

ആദ്യ മത്സരത്തിനിറങ്ങി ആദ്യ പകുതിയിൽ മെസി പെനാൽറ്റിയിലൂടെ നേടിയ ഗോളിന് മുന്നിൽനിന്ന അർജന്റീനയെ മാത്രമല്ല ഫുട്ബാൾ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു സൗദി രണ്ടാം പകുതിയിൽ അഞ്ചുമിനിട്ടിന്റെ ഇടവേളയിൽ നേടിയ രണ്ട് ഗോളുകളുടെ വിജയം. 48-ാം മനിാിൽ സലേ അൽഷെഹ്രിയും 53-ാം മിനിട്ടിൽ സലേം അൽദവാസിരിയുമാണ് സൗദിക്കുവേണ്ടി സ്കോർ ചെയ്തത്. സൗദി ഗോളി അൽഒവൈസിന്റെ സേവുകളും നിർണായകമായി.

2. ജപ്പാൻ 2-ജർമ്മനി 1

കളിക്കുമുന്നേ വായ് പൊത്തി പ്രതിഷേധിച്ച ജർമ്മനിയെ കളിക്കളത്തിൽ നാണംകെടുത്തിയാണ് ജപ്പാൻ കുതിപ്പിന് തുടക്കമിട്ടത്. സൗദി മാതൃകയിലായിരുന്നു ജപ്പാൻ വിജയവും .33-ാംമിനിട്ടിൽ ഇക്കേ ഗുണ്ടോഗൻ പെനാൽറ്റിയിലൂടെ മുന്നിലെത്തിച്ച ജർമ്മനിയെ 75-ാം മിനിട്ടിൽ റിറ്റ്സു ഡുവോനും 83-ാം മിനിട്ടിൽ താകുമ അസാനോയും നേടിയ ഗോളുകൾക്ക് ജപ്പാൻ അട്ടിമറിച്ചു.

3. ഇറാൻ 2- വെയിൽസ് 0

ഗോൾരഹിത സമനിലയിൽ കലാശിക്കുമെന്ന് കരുതിയ മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ എട്ടാം മിനിട്ടിൽ റുസ്ബേ ചെഷ്മിയും 11-ാം മിനിട്ടിൽ റാമിൻ റേസയിയാനും നേടിയ ഗോളുകൾക്ക് ഇറാന്റെ അവിശ്വസനീയ വിജയം.

publive-image

4. മൊറോക്കോ 2- ബെൽജിയം 0

ലോക രണ്ടാം റാങ്കുകാരെന്ന ബെൽജിയത്തിന്റെ ആത്മവിശ്വാസം കാറ്റിൽപ്പറത്തി രണ്ടാം പകുതിയിൽ റൊമെയ്ൻ സായിസും സക്കറിയ അബുഖലാലും നേടിയ ഗോളുകളുടെ വിജയം. ഈ തോൽവിയാണ് ബെൽജിയത്തിന്റെ പുറത്താകലിൽ നിർണായകമായത്.

5. ടുണീഷ്യ 1-ഫ്രാൻസ് 0

പ്രീ ക്വാർട്ടർ ഉറപ്പിച്ചശേഷം എതിരാളികളെ നിസാരമായിക്കണ്ട് റിസർവ് ബെഞ്ചുമായി ഇറങ്ങിയ ലോക ചാമ്പ്യന്മാരെ ഞെട്ടിച്ചത് വാബി കർസി 58-ാം മിനിട്ടിൽ നേടിയ ഗോളാണ്. ടുണീഷ്യ പ്രീ ക്വാർട്ടറിലെത്തിയില്ലെങ്കിലും എക്കാലത്തേക്കും ഓർമ്മിക്കാവുന്ന ഒരു വിജയം സ്വന്തമാക്കി.

6.ജപ്പാൻ 2-സ്പെയ്ൻ 1

ആദ്യ മത്സരത്തിൽ ഏഴുഗോളടിക്കുകയും രണ്ടാം മത്സരത്തിൽ 1-1ന് സമനില വഴങ്ങുകയും ചെയ്ത സ്പെയ്ൻ ജപ്പാനെതിരെ 11-ാം മിനിട്ടിൽ ലീഡ് ചെയ്തിട്ടും തോറ്റു. റിറ്റ്സു തനാക്കയും ആവോ തനാക്കയും മൂന്ന് മിനിട്ട് വ്യത്യാസത്തിലാണ് ജപ്പാനുവേണ്ടി ഗോളുകൾ നേടിയത്.തനാക്കയുടെ ഗോൾ സൈഡ് ലൈൻ കടന്നിട്ടുണ്ടോ എന്ന വാർ പരിശോധനയ്ക്ക് ശേഷമാണ് അനുവദിച്ചത്.

7.ദ.കൊറിയ 2- പോർച്ചുഗൽ 1

സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങിയ ടീമിനെയാണ് കൊറിയ അട്ടിമറിച്ച് പ്രീ ക്വാർട്ടർ ഉറപ്പാക്കിയത്. ആദ്യ പകുതിയിൽ ഹോർത്ത പറങ്കികൾക്കായും കിം യംഗ്‌വോൺ കെുറയയ്ക്കായും സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ ഹ്വാംഗ് ഹീ ചാനാണ് വിജയഗോൾ നേടിയത്.

8.കാമറൂൺ 1- ബ്രസീൽ 0

നായകൻ വിൻസന്റ് അബൂബക്കർ ഇൻജുറിടൈമിൽ നേടിയ വിസ്മയ ഗോളിന് കാമറൂണിന്റെ ചരിത്രവിജയം.

Advertisment