Advertisment

വിശക്കുന്ന വയറുകൾക്ക് സ്വാന്തനവും അത്താണിയുമായി മാപ്പ് ഹെൽപ്പ് ലൈൻ ടീം

author-image
admin
New Update

ഫിലഡൽഫിയാ: കോവിഡ് - 19 അതിന്റെ സംഹാര താണ്ഡവമാടുന്ന മൂർത്തീകരണ വേളയിൽ അതിനോട് ചെറുത്തുനിൽക്കുവാൻ പര്യാപ്തമായതും, എന്നാൽ ഏറ്റവും കൂടുതൽ ദൗർലഭ്യം നേരിട്ടതുമായ സാനിറ്ററൈസർ , മാസ്ക്ക് എന്നിവയുടെ ദൗർലഭ്യം മനസ്സിലാക്കി അവ ഇല്ലാത്ത സ്ഥലങ്ങൾ തിരക്കിയറിഞ്ഞു ആവശ്യാനുസരണം അതാത് സ്ഥലങ്ങളിൽ കൊണ്ടെത്തിച്ചുകൊണ്ട് കാരുണ്യ പ്രവർത്തനങ്ങൾക്കു കൈത്താങ്ങായി നിലകൊണ്ട മാപ്പ് ഹെൽപ്പ് ലൈൻ ടീം (മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ) അതിന്റെ കാരുണ്യ സഹായ പ്രവർത്തനങ്ങൾ പുരോഗമനത്തിന്റെ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു .

Advertisment

publive-image

ഫിലാഡൽഫിയായിലും പ്രാന്തപ്രദേശങ്ങളിലുമുള്ള നിരവധി ഭവനരഹിതർക്കും ഷെൽട്ടറുകളിൽ പാർക്കുന്നവർക്കും 'ഫുഡ് കണക്റ്റ്' മുഖേന ഫുഡ് എത്തിച്ചുകൊടുത്തുകൊണ്ടാണ് മാപ്പ് ഹെൽപ്പ് ലൈൻ ടീം അതിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു ഘട്ടം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

സാനിറ്ററൈസറിന്റെയും മാസ്ക്കിന്റെയും ദൗർലഭ്യം കുറഞ്ഞു വരുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് കാരുണ്യ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ തങ്ങളെ പ്രേരിപ്പച്ചത് എന്ന് മാപ്പ് ഹെൽപ്പ്ലൈൻ ടീം വ്യക്തമാക്കി.

ഈ നന്മപ്രവർത്തനങ്ങൾക്ക് മാപ്പ് കുടുംബാംഗങ്ങളോടൊപ്പം, കൈത്താങ്ങും സഹായവും പ്രോത്സാഹനവുമായി ഫിലാഡൽഫിയയിലെ നന്മനിറഞ്ഞ ഒരുപറ്റം ജനത എന്നും ഒപ്പമുള്ളപ്പോൾ പ്രവർത്തന മണ്ഡലം കൂടുതൽ കർമ്മോത്സുകവും വിപുലവുമാകുന്നു. മാപ്പ് ഹെൽപ്പ്ലൈൻ ടീം കാരുണ്യ സ്പർശവുമായി പുരോഗമനത്തിന്റെ പാതയിലൂടെ വീണ്ടും അതിന്റെ ജൈത്രയാത്ര തുടരുന്നു.

വാർത്ത തയാറാക്കിയത്: രാജു ശങ്കരത്തിൽ

Advertisment