Advertisment

വിനോദ നികുതി ഒഴിവാക്കണം: പ്രദര്‍ശന സമയങ്ങള്‍ മാറ്റണം: 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റർ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ആവശ്യങ്ങൾ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദർശന സമയങ്ങൾ മാറ്റണമെന്നുമാണ് ഫിലിം ചേംബറിൻറെ ആവശ്യം.

50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റർ തുറക്കാനാകില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കിയിട്ടുണ്ട്.

ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്പർ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാ‍‍ർ ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തൽ.

Advertisment