കണ്ണൂര്‍: മോഹന്‍ലാല്‍ ചിത്രം ദൃശ്യം -2 തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഫിലിം ചേംബര്‍ നിലപാടിനെതിരേ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.
ദൃശ്യം-2 വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ല. ഒടിടി റിലീസിന് ശേഷവും തീയറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.