Advertisment

സംവിധായകൻ സച്ചിയുടെ നില ​ഗുരുതരം: ശസ്ത്രക്രിയ്ക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം

New Update

publive-image

കൊച്ചി: മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്. നടുവിനു ശസ്ത്രക്രിയക്കായാണു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ്ക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സച്ചി അടുത്തിടെ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ ബോക്സ് ഓഫിസിൽ വൻ വിജയം നേടിയിരുന്നു.

Advertisment