Advertisment

താരദമ്പതികളായ ബെന്‍ അഫ്‌ലെക്കും ജെന്നിഫര്‍ ലോപ്പസും സൂപ്പര്‍ ബൗള്‍ പരസ്യത്തിനായി ഒന്നിക്കുന്നു

New Update

താരദമ്പതികളായ ബെന്‍ അഫ്‌ലെക്കും ജെന്നിഫര്‍ ലോപ്പസും ഒരു സൂപ്പര്‍ ബൗള്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. 50 കാരനായ നടനും 53 കാരിയായ ജെന്നിഫറും ഡങ്കിന്‍ ബ്രാന്‍ഡിനായി ഒരു സൂപ്പര്‍ ബൗള്‍ പരസ്യത്തിനായി ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

പരസ്യം രസകരവും മനോഹരവുമാണ്. ബെന്‍ തന്റെ ഒഴിവുസമയങ്ങളില്‍ ഡങ്കിനില്‍ ജോലി ചെയ്യുന്നതായി ഇതില്‍ കാണിക്കുന്നു, കാരണം അവര്‍ അത് വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഒരു ഉറവിടം വ്യക്തമാക്കി. 2022-ലാണ് ബെന്‍ അഫ്‌ലെക്കും ജെന്നിഫര്‍ ലോപ്പസും വിവാഹിതരായത്. ബെന്നിന് ഡങ്കിനുമായി ഒരു ലാഭകരമായ ഇടപാടുണ്ട്. ഇപ്പോള്‍ അദ്ദേഹം തന്റെ ഭാര്യയ്ക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും ചരിചയപ്പെടുന്നത്. 2002 നവംബറില്‍ അവര്‍ വിവാഹനിശ്ചയം നടത്തി. എന്നാല്‍ 2004ന്റെ തുടക്കത്തില്‍ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. അതേ വര്‍ഷം ജൂണില്‍ ഗായകന്‍ മാര്‍ക്ക് ആന്റണിയെ ജെന്നിഫര്‍ വിവാഹം ചെയ്തു. 2008ല്‍ ഈ ദമ്പതികള്‍ക്ക് മാക്സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു.

2005ല്‍ ബെന്‍ അഫ്ളെ നടി ജെന്നിഫര്‍ ഗാര്‍ണറെയുമായി വിവാഹിതനായി. പിന്നീട് 2017 ഇരുവരും വിവാഹമോചിതരായി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വീണ്ടും ഒന്നിക്കുന്നത്. 'ബെന്നിഫര്‍' ദമ്പതികള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

Advertisment