കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വൻ തീപിടുത്തം. ദേശീയപാതയ്ക്ക് അരികിലുള്ള മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിനും സമീപത്തെ മറ്റൊരു കടയ്ക്കുമാണ് തീപിടിച്ചത്.

publive-image

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്.