Advertisment

'ആ നിയമനത്തിൽ ജലീൽ നേരിട്ട് ഇടപെട്ടു;ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് നല്‍കി'

New Update

Advertisment

അദീബിന്റെ നിയമനത്തില്‍ കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടുവെന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് .ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് നല്‍കിയെന്നും യോഗ്യതകള്‍ പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീല്‍ ഉത്തരവിറക്കിയെന്നും പി.കെ ഫിറോസ് പറഞ്ഞു. 28-7-16 ലെ മന്ത്രിയുടെ കുറിപ്പാണ് പി.കെ ഫിറോസ് പുറത്തുവിട്ടത്.

അധികയോഗ്യതയ്ക്ക് കാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലില്‍ എഴുതി. അധികയോഗ്യതയിലല്ല അടിസ്ഥാന യോഗ്യതിലാണ് മന്ത്രി മാറ്റം വരുത്തിയത്. വകുപ്പ് സെക്രട്ടറി ഷാജഹാന്‍ ഐ.എ.എസിന്റെ കുറിപ്പ് മറികടന്നാണ് ഇത് നടത്തിയത്. യോഗ്യത ഇളവിനായി സ്വന്തം ലെറ്റര്‍പാഡില്‍ ജലീല്‍ കുറിപ്പ് നല്‍കുകയായിരുന്നെന്നും പി.കെ ഫിറോസ് പറഞ്ഞു.

ബി ടെക് പിജി.ഡി.ബി.എ എം.ബി.എക്ക് തുല്യമാണെന്ന് മന്ത്രി പറയുന്നു. അത് മന്ത്രി പറഞ്ഞാല്‍ മതിയോ എന്നും പി.കെ ഫിറോസ് ചോദിക്കുന്നു. നിയമനത്തില്‍ മന്ത്രിസഭ നിശ്ചയിച്ച യോഗ്യത മന്ത്രി തിരുത്തുകയായിരുന്നു അദ്ദേഹം. അധിക യോഗ്യതയെന്ന് തെറ്റിദ്ധരിപ്പിച്ച് മന്ത്രിസഭയില്‍ വെച്ചില്ല. അധിക യോഗ്യതയായതുകൊണ്ട് കാബിനറ്റില്‍ വെക്കേണ്ട ആവശ്യമേയില്ല എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.

മന്ത്രി നേരിട്ട് ഇടപടെട്ടതിന്റെ തെളിവുകള്‍ അന്ന് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഗുരുതരമായ ക്രമക്കേട് കെ.ടി ജലീല്‍ നടത്തിയിരിക്കുന്നു. അദ്ദേഹം രാജിവെച്ച് അന്വേഷണത്തെ നേരിടണം. എന്തുകൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നത്. സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അതിന് തയ്യാറാകാത്തത് ഈ തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു എന്ന് ബോധ്യമുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ഞങ്ങള്‍ വിജിലന്‍സിന് കൊടുത്ത പരാതിയില്‍ അന്വേഷണം നടത്താന്‍ മന്ത്രി പറയണം. അല്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ അതോ അറിയാതെയാണോ ഇതെല്ലാം നടന്നത് എന്ന് അദ്ദേഹം വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ നടപടി സ്വീകരിക്കണം.

ഇ.പി ജയരാജന് പിന്നാലെ ജലീല്‍ നടത്തിയ നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ഇ.പി ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി കെ.ടി ജലീലിനെ പേടിക്കുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു.

മുഖ്യമന്ത്രി കെ.ടി ജലീലിനെ ഭയന്ന് സംരക്ഷണമൊരുക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം. ജലീലിന് സംരക്ഷണം ഒരുക്കുന്നില്ലെങ്കില്‍ അത് തുറന്ന് പറയണം. മുഖ്യമന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്.

ഗവര്‍മെന്റ് സെക്രട്ടറി എഴുതിയ നോട്ടിന് പുറത്ത് ഓവര്‍ നോട്ട് എഴുതുകയായിരുന്നു അദ്ദേഹം. കാബിനറ്റില്‍ പോകാതെ ഉത്തരവ് ഇറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അത് നല്‍കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിഞ്ഞാണ് ഉത്തരവ് ഇറക്കിയെങ്കില്‍ അത് പറയണം. അല്ലെങ്കില്‍ കബളിപ്പിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ഈ സത്യം കൂടി പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം

കാബിനറ്റില്‍ ചര്‍ച്ച ചെയ്താല്‍ അതിന്റെ നിയമവശം ചര്‍ച്ച ചെയ്യേണ്ടി വരുമെന്നതിനാല്‍ അത് നടക്കില്ലെന്ന വന്നതോടെയാണ് മന്ത്രിസഭയെ മറികടന്നുകൊണ്ട് മന്ത്രിസഭ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യത മന്ത്രി തിരുത്തിയത്.

4-8-16 ന് മന്ത്രി നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നോട്ട് കൊടുത്തു. വേറെ ഒരു നോട്ട്ഫയലും ഇല്ല. മന്ത്രി തന്നെ ഫയല്‍ കയ്യോടെ മുഖ്യമന്ത്രിയുടെ അടുത്ത് കൊണ്ടുപോയി ഒപ്പിടുവിക്കാനുള്ള ശ്രമം നടത്തിയെന്നും പി.കെ ഫിറോസ് പറഞ്ഞു. മന്ത്രിയാണ് ഒന്നാം പ്രതിയെന്നതില്‍ ഇനി തെളിവുകളൊന്നും വരാനില്ല. മന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ഇനി ഹാജരാക്കാനില്ലെന്നും ഫിറോസ് പറഞ്ഞു.

Advertisment