Advertisment

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്….. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ എന്റെ സഹോദരങ്ങള്‍ക്ക് ഒരു വീടൊരുക്കാന്‍ ഈ ചേട്ടന്‍ മുന്നിലുണ്ടാവും,ഞങ്ങള്‍ പണിഞ്ഞു തരും നിങ്ങള്‍കൊരു വീട് ……..ഫിറോസ് കുന്നംപറമ്പില്‍

New Update

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതോടെ അനാഥരായ കുട്ടികള്‍ക്ക് സഹായ വാഗ്ദാനവുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. കുട്ടികള്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും അവര്‍ക്കുള്ള വീട് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പറയുന്ന വാര്‍ത്തയും കണ്ടു.

Advertisment

publive-image

എന്നാല്‍ സര്‍ക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികള്‍ പറയുന്ന വാര്‍ത്തയും കണ്ടു. എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം.

ഫിറോസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്….. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ എന്റെ സഹോദരങ്ങള്‍ക്ക് ഒരു വീടൊരുക്കാന്‍

ഈ ചേട്ടന്‍ മുന്നിലുണ്ടാവും,ഞങ്ങള്‍ പണിഞ്ഞു തരും

നിങ്ങള്‍കൊരു വീട് ……..

നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്ബതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാല്‍ അവര്‍ക്കുള്ള വീട് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പറയുന്ന വാര്‍ത്തയും എന്നാല്‍ സര്‍ക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികള്‍ പറയുന്ന വാര്‍ത്തയും കണ്ടു.

എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങള്‍ക്കൊരു വീടൊരുക്കാന്‍ ഞാനുണ്ട് മുന്നില്‍ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം……

firoz kunnamparampil
Advertisment