Advertisment

അമേരിക്കയില്‍ വച്ച് ഫിഷറീഷ് മന്ത്രിയെ കണ്ടിരുന്നുവെന്ന് വിദേശ കമ്പനി വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ! മന്ത്രിയോട് പദ്ധതി വിശദീകരിച്ചത് ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ എത്തിയപ്പോള്‍. ആരുമായും ചര്‍ച്ച നടത്തിയില്ലെന്ന മന്ത്രിയുടെ വാദം പൊളിച്ച് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം. നാട്ടിലെത്തി പദ്ധതി സമര്‍പ്പിക്കാന്‍ മന്ത്രി പറഞ്ഞെന്നും വെളിപ്പെടുത്തല്‍. മറുപടി നല്‍കാതെ ചര്‍ച്ച ഒഴിവാക്കി മന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണം വെറുതെയല്ലെന്ന് വ്യക്തം. സര്‍ക്കാരിനെതിരായ ചെന്നിത്തലയുടെ ആരോപണം പുതിയ തലത്തിലേക്ക്

New Update

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി വിദേശ കമ്പനിയുമായി അമേരിക്കയില്‍ വച്ച് ചര്‍ച്ച നടത്തിയില്ലെന്ന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാദം പൊളിച്ച് ഇഎംസിസി കമ്പിനി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം. യുഎന്നുമായി ബന്ധപ്പെട്ട പരിപാടിക്കായി ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് മന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയിലായിരുന്നു ഇഎംസിസി കമ്പനി പ്രതിനിധിയുടെ തുറന്നു പറച്ചില്‍.

Advertisment

publive-image

മന്ത്രിയെ ന്യൂയോര്‍ക്കില്‍ വച്ച് പലരും കണ്ടതിന്റെ കൂടെയാണ് തങ്ങളും കണ്ടതെന്ന് ജോസ് എബ്രഹാം പറഞ്ഞു. പദ്ധതിയെപ്പറ്റി പറഞ്ഞപ്പോള്‍ കേരളത്തിലെത്തി പ്രോജക്റ്റ് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ചര്‍ച്ചയില്‍ ഉണ്ടായിരുന്ന മന്ത്രി പിന്‍വാങ്ങുകയായിരുന്നു. നേരത്തെ ചര്‍ച്ചയിലുടനീളം ഇത്തരമുള്ള നീക്കങ്ങള്‍ നടന്നില്ലെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്.

നേരത്തെ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് വിദേശ ഏജന്‍സിയുമായി കരാര്‍ ഏര്‍പ്പെട്ടതില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ വെറും ആരോപണമാത്രമല്ല എന്നു തെളിയിക്കുന്നതാണ് മന്ത്രിയുടെ വിശദീകരണവും ഇഎംസിസി കമ്പനി പ്രതിനിധിയുടെ വെളിപ്പെടുത്തലും.

publive-image

നേരത്തെ കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും ഇതുവരെ തുറന്നുകൊടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. തുറന്നുകൊടുക്കുന്ന പ്രശ്നവുമില്ല. പരമ്പാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഎന്‍ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയില്‍ പോയത്. യുഎന്‍ പരിപാടിയില്‍ അല്ലാതെ മറ്റാരോടും അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ആരെങ്കിലും കത്ത് പുറത്തുവിട്ടാല്‍ നമുക്ക് എന്താണ് കാര്യമെന്നും വ്യവസായ മന്ത്രിക്ക് കമ്പനി അയച്ച കത്ത് സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. മത്സ്യതൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ വിദേശി ഡിസി ട്രോളറുകള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

പരമ്പരാഗ തൊഴിലാളിയുടെ അവകാശം ഘനിക്കുന്ന ഒരുകാര്യവും കേരളം ചെയ്യില്ലെന്നും ഇത് അസംബന്ധ പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.ഡിസി ട്രോളറുകള്‍ക്ക് കേരളതീരം തുറന്നുകൊടുക്കുക എന്ന പ്രശ്നമുദിക്കുന്നില്ലെന്നും അഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളിയെ പ്രാപ്തരാക്കുക എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Advertisment