Advertisment

വിഴിഞ്ഞത്ത് ബോട്ടിൽ കപ്പൽ ഇടിച്ചു; കടലില്‍‌ തെറിച്ച് വീണ മത്സ്യതൊഴിലാളിയെ കാണാതായി

New Update

publive-image

തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ കപ്പല്‍ ബോട്ടില്‍ ഇടിച്ചു. ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അപകടം. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. അത്ഭുത മന്ത്രിയെന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ല.

ഷാഹുല്‍ ഹമീദ് ഉള്‍പ്പെടെ മൂന്നുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ രക്ഷപ്പെട്ട് കരയിലെത്തി വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ബോട്ടിന്റെ സൈഡില്‍ ഇരുന്ന ഷാഹുല്‍ ഹമീദ് കപ്പല്‍ ഇടിച്ചതിനു പിന്നാലെ കടലില്‍ വീഴുകയായിരുന്നു. ഏതു കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്ന് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്.

Advertisment