Advertisment

അഞ്ചുതെങ്ങിലെ മാമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു: മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യം

New Update

തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചുതെങ്ങിലെ മാമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കണം എന്നവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Advertisment

publive-image

സമരക്കാരുമായി പള്ളിവികാരിയും പൊലീസും നടത്തിയ ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

രാവിലെ അഞ്ച് മണി മുതലാണ് പ്രതിഷേധം ആരംഭിച്ചത്. അഞ്ചുതെങ്ങില്‍ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾക്ക് അഞ്ചുതെങ്ങിന് പുറത്ത് കച്ചവടം അനുവദിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മത്സ്യവിൽപ്പന തൊഴിലാളികളുമായി ആര്‍ഡിഒയുടെ നേതൃത്വത്തിൽ മാമ്പള്ളിയിൽ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പി, സർക്കിൾ എസ്ഐമാർ, ഇടവക വികാരി, കമ്മിറ്റിഅംഗങ്ങൾ തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisment