Advertisment

ആഴക്കടലിലും യൂടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍ ! ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. റദ്ദാക്കുക ഇഎംസിസിയും കെഎസ്ഐഎന്‍സിയും ഒപ്പിട്ട ധാരണാപത്രം. വ്യവസായ വകുപ്പിന്റെ നടപടി ഫിഷറീസ് നയത്തിന് വിരുദ്ധമെന്ന് കണ്ടെത്തല്‍. കെഎസ്‌ഐഎന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്നും സൂചന. ബ്രുവറിക്കും സ്പ്രിംഗളിനും പിന്നാലെ പ്രതിപക്ഷ നേതാവിന്റെ മറ്റൊരു പോരാട്ടം കൂടി വിജയത്തില്‍. ആത്മവിശ്വാസത്തോടെ യുഡിഎഫ്

New Update

publive-image

Advertisment

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ ധാരണാ പത്രം സര്‍ക്കാര്‍ റദ്ദാക്കാനൊരുങ്ങുന്നു. കെഎസ്ഐഎന്‍സിയുമായുള്ള ധാരണാ പത്രമാണ് റദ്ദാക്കുന്നത്. ഇന്ന് തന്നെ നടപടി തുടങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ധാരണാ പത്രമെന്ന് വിലയിരുത്തിയാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ ആരോപണം കടുത്ത ക്ഷീണമാണ് സര്‍ക്കാരിനുണ്ടാക്കിയത്.

കെഎസ്ഐഎന്‍സിയുമായി ഇഎംസിസിക്കുള്ള ധാരണ പത്രം പുനപരിശോധിച്ചശേഷം ഫിഷറീസ് നയത്തിന് വിരുദ്ധമായ ഉപാധികളുണ്ടെങ്കില്‍ റദ്ദാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ തീരുമാനത്തോടെയാണ് പുനപരിശോധന. കേരള ഷിപ്പിങ് ആന്റ് എന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷിനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടതായാണ് വിവരം.

ധാരണാപത്രത്തെ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ത്തന്നെ അറിയിച്ചിരുന്നു. ധാരണാപത്രത്തെക്കുറിച്ച് മന്ത്രിമാര്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നത്.

ധാരണ പത്രവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. സര്‍ക്കാരിന്റെ മത്സ്യ നയത്തിന് വിരുദ്ധമാണ് ധാരണപത്രമെന്നും വിലയിരുത്തലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ധാരണാപത്രം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിവാദ കമ്പനിയുമായി സര്‍ക്കാര്‍ എംഒയു ഒപ്പിട്ട വിവരം ഉന്നയിച്ചത്. സംസ്ഥാന ഫിഷറീസ് നയത്തിനു വിരുദ്ധമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മത്സ്യത്തൊഴിലാളി മേഖലയിലും വിഷയത്തില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്.

നേരത്തെ ചെന്നിത്തല ആരോപണമുന്നയിച്ചപ്പോള്‍ ആദ്യം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയടക്കമുള്ളവര്‍ ഇതു നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്നു രണ്ടു ആധികാരിക രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടതോടെയാണ് സര്‍ക്കാരിന്റെ യൂ ടേണ്‍.

Advertisment