Advertisment

ഗാന്ധിജി പോരാടി നെഹ്രു പടുത്തുയർത്തിയ ഇന്ദിരയും രാജീവും പരിശ്രമിച്ച ആധുനിക ഇന്ത്യയെ രക്ഷിക്കാന്‍ രാഹുൽ വരണം ; രാഹുലിനെ എ ഐ സി സി പ്രസിഡന്റ്‌ ആക്കണം, കേരളത്തിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണം; തിരുവനന്തപുരം നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ

New Update

തിരുവനന്തപുരം : രാഹുലിനെ എ ഐ സി സി പ്രസിഡന്റ്‌ ആക്കണമെന്നും കേരളത്തിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടും തിരുവനന്തപുരം നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ.

Advertisment

publive-image

നേരത്തെ പേരില്ലാത്ത ബോർഡുകൾ ആയിരുന്നെങ്കിൽ ഇപ്പോൾ കോൺഗ്രസ്സ് നവജീവൻ മൂവ്മെന്റ് എന്ന പേരിൽ യൂത്ത് കോൺഗ്രസ്സ് മുൻസംസ്ഥാന വൈസ് പ്രസിഡന്റ്‌ നിയാസ് ഭാരതിയുടെ പേരോട് കൂടിയാണ് ബോർഡുകൾ.

ഗാന്ധിജി പോരാടി, നെഹ്രു പടുത്തുയർത്തിയ, ഇന്ദിരയും, രാജീവും പരിശ്രമിച്ച ആധുനിക ഇന്ത്യയെ രക്ഷിക്കാനും, കോൺഗ്രസ്സ് പാർട്ടിയെ രക്ഷിക്കാനും രാഹുൽ വരണം എന്നാണ് ബോർഡുകളിലെ ആവശ്യം.

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ചു അന്വേഷിക്കാൻ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിൽ ഇന്ന് എത്തിയതിനു പിന്നാലെ ആണ് നഗരത്തിൽ ഇംഗ്ലീഷിലും, ഹിന്ദിയിലും ബോർഡുകൾ ഉയർന്നിരിക്കുന്നത്.

flex board flex board tvm
Advertisment