Advertisment

ഫ്ലിപ്പ്കാർട്ട് 2ജിയുഡി ലോക്കല്‍ ആരംഭിക്കുന്നു…

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാരെയും ഷോപ്പിംഗ് സ്ഥലങ്ങളെയും ഒന്നിച്ചുകൊണ്ടുവരുന്നതിനായി ഫ്ളിപ്കാര്‍ട്ട് 2ജിയുഡി ലോക്കല്‍ ആരംഭിക്കുന്നു.

ഫ്ളിപ്കാര്‍ട്ടിന്റെ സ്വതന്ത്ര മൂല്യാധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് 2ജിയുഡി. പരമ്പരാഗത റീട്ടെയില്‍ ബിസിനസുകള്‍ക്ക് ഇ-കൊമേഴ്സിന്റെ പ്രയോജനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2ജിയുഡി ലോക്കല്‍ ആരംഭിക്കുന്നത്. ഇത് ഓണ്‍ലൈന്‍ ഷോപ്പിങ് കേന്ദ്രങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു.

2ജിയുഡി ലോക്കല്‍, പ്രാദേശിക സ്റ്റോറുകളെയും ചില്ലറ വ്യാപാരികളെയും ഉപഭോക്താക്കളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് ഡിജിറ്റല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ പ്രാപ്തമാക്കും.

കാറ്റലോഗിങ് പിന്തുണ, ഉപഭോക്തൃ പൂര്‍ത്തീകരണം, പരസ്യം ചെയ്യല്‍, വിപണനം എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ പാദമുദ്ര സൃഷ്ടിക്കുന്നതിന് 2ജിയുഡി ലോക്കല്‍ ഈ സ്റ്റോറുകളെ സഹായിക്കും.2ജിയുഡി ലോക്കലിലൂടെ വീട്ടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ സാധാരണ സ്റ്റോറുകളില്‍ നിന്ന് ഷോപ്പിങ് നടത്താന്‍ സഹായിക്കുന്നു.

മുമ്പ് ലഭ്യമല്ലാതിരുന്ന ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കാന്‍ പോലും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് കഴിയും. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍, ബ്രാന്‍ഡുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സാങ്കേതികവിദ്യയുടെ ആനുകൂല്യങ്ങള്‍ തുറക്കാനുള്ള അവസരവും സോഷ്യല്‍ കൊമേഴ്‌സ് ഹൈബ്രിഡ് റീട്ടെയില്‍ മോഡലും ഉപഭോക്താക്കളിലേക്ക് എത്താന്‍ പുതിയ ഫോര്‍മാറ്റ് അവസരമൊരുക്കും.

ആകര്‍ഷകമായ വിവരണങ്ങളോടൊപ്പം നീണ്ട ഫോര്‍മാറ്റ് വീഡിയോകളിലൂടെ 2ജിയുഡി ലോക്കല്‍ മികച്ച സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി-ബ്രാന്‍ഡ് സ്റ്റോറുകള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കും.

റീട്ടെയില്‍ വ്യവസായത്തില്‍ ഇ-കൊമേഴ്‌സ് നിര്‍ണായക വിപ്ലവം സൃഷ്ടിച്ചു. കോണ്‍ടാക്റ്റ്ലെസ് ഷോപ്പിംഗ് അനുഭവങ്ങള്‍, ഡോര്‍ ഡെലിവറി, എളുപ്പത്തിലുള്ള ബില്ലിങ്, വ്യക്തിഗത ഓഫറുകള്‍, ക്യൂറേറ്റു ചെയ്ത തിരഞ്ഞെടുക്കലുകള്‍ എന്നിവയുടെ സമയത്ത് ചെറിയ ബ്രാന്‍ഡുകള്‍ക്കും പ്രാദേശിക വില്‍പനക്കാര്‍ക്കും ഉപഭോക്താക്കളിലേക്ക് എത്താന്‍ ഇത് സഹായിച്ചു.

2ജിയുഡി ലോക്കല്‍ ആപ്ലിക്കേഷനിലും എം-സൈറ്റിലും ഇപ്പോള്‍ ലഭ്യമാണ്. 2ജിയുഡി നിലവില്‍ 600ല്‍ അധികം ഉല്‍പന്ന വിഭാഗങ്ങളും പുതിയ ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ 15,000ല്‍ അധികം പിന്‍കോഡുകളിലായി ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് പ്ലാറ്റ്‌ഫോമിലുള്ളത്.

flipkart
Advertisment