Advertisment

പ്രളയാനന്തര പുനർ നിർമാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം : ഡോ: എസ് .ക്യൂ. ആർ ഇല്യാസ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: കേരളത്തിലെ പ്രളയാനന്തര പുനർ നിർമാണത്തിന് കേരൂം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി ദേശിയ പ്രസിഡണ്ട് ഡോ: എസ് ക്യൂ ആർ ഇല്യാസ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കേരളത്തിനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ഒട്ടും അമാന്തിക്കരുത് . പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വൻകിട ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാം.

കേരളത്തിൽ തുടർച്ചയായി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതിനാൽ ആധുനിക സംവിധാനങ്ങളോട് കൂടി പരിശീലിക്കപ്പെട്ട ഡിസാസ്റ്റർ റെസ്ക്യൂ വാളണ്ടിയർ സേന അനിവാര്യമാണ്. നിലവിലെ ഡിസാസ്റ്റർ റെസ്ക്യൂ സംവിധാനങ്ങൾ അപര്യാപ്തമാണ്.

കേരള സർക്കാർ മുൻകൈയിൽ ഇത്തരം സംവിധാനം രൂപവത്കരിക്കണം. കവളപ്പാറയടക്കം സന്നദ്ധ സേവന സംഘങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. വെൽഫെയർ പാർട്ടിയുടെ നിയന്ത്രണത്തിലെ ടീം വെൽഫെയറും സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തുന്നു.

കേരള ജനതയുടെ അതിജീവനത്തിന് പാർട്ടി എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ദേശിയ ജനറൽ സെക്രട്ടറി ഷീമാ മുഹ്സിൻ , ദേശീയ സെക്രട്ടറി ഇ.സി. ആയിഷ, സംസ്ഥാന സെക്രട്ടറിമാരായ സജീദ് ഖാലിദ് . കൃഷ്ണൻ കുനിയിൽ, ജില്ല നേതാക്കളായ മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, തസ്ലിം മമ്പാട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കവളപ്പാറ, അമ്പിട്ടാം പൊട്ടി, പാതാർ, പോത്തുകല്ല്, എടക്കര തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.

Advertisment