Advertisment

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഴുവന്‍ ചങ്ങാതിക്ക് വീടൊരുക്കാന്‍ നല്‍കിയ ഒന്നാം ക്ലാസുകാരന് സൈക്കിള്‍ സമ്മാനിച്ച് നാടിന്‍റെ ആദരം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ജീറോഡ്: സൈക്കിള്‍ വാങ്ങിക്കാനുള്ള മോഹവുമായി താന്‍ സ്വരുക്കൂട്ടിവെച്ച കാശ് മുഴുവന്‍ പ്രളയത്തില്‍ വീട് തകര്‍ന്ന ചങ്ങാതിക്ക് വീടൊരുക്കാനായി നല്‍കി മാതൃകയായ ഗോതമ്പറോഡ് അല്‍ മദ്റസതുല്‍ ഇസ്ലാമിയ്യയിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി ടി.അമീന്ന് സൈക്കിള്‍ സമ്മാനിച്ച് നാടിന്‍റെ ആദരം.

Advertisment

publive-image

ഗോതമ്പറോഡ് പ്രിയദര്‍ശിനി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് കരീം പഴങ്കലാണ് കൊച്ചു അമീന് സൈക്കിള്‍ സമ്മാനിക്കാന്‍ തയ്യാറായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ കാസിം ഉപഹാരം നല്‍കി.

ഗോതമ്പറോഡിലെ ടി. മുനീര്‍-ബുഷ്റ ദമ്പതികളുടെ മകനാണ് അമീന്‍. ദലിത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രമേശ് തോണിച്ചാല്‍, കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബിന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

സി.ജെ ആന്‍റണി, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ഗ്രാമ പഞ്ചായത്ത് അംഗം സുജ ടോം, എന്‍.പി മൊയ്തീന്‍, ഒ.കെ ജബ്ബാര്‍, നസ്റുല്ല ഇ സംസാരിച്ചു. ബശീര്‍ പുതിയോട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് പുതിയോട്ടില്‍ സ്വാഗതവും ഇ ഫൈസല്‍ നന്ദിയും പറഞ്ഞു.

Advertisment