പ്രളയത്തില്‍ രണ്ടായി മുറിഞ്ഞ റോഡിന് പുതുജീവന്‍ : ആറ് മാസത്തിനുള്ളില്‍ റോഡും പാലവും നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കി

ന്യൂസ് ബ്യൂറോ, മലപ്പുറം
Monday, February 11, 2019

വണ്ടൂര്‍: മലപ്പുറം വണ്ടൂരിനെ നടവത്ത് വടക്കുംപാടവുമായി ബന്ധിപ്പിക്കുന്ന  റോഡ് തകര്‍ന്നതോടെ ജനങ്ങള്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കിയ ദൃശ്യങ്ങളില്‍ ഒന്നായിരുന്നു അത്.

സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക നടപ്പാത അന്ന് നിര്‍മ്മിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. എന്നാല്‍ വെറും ആറ് മാസത്തിനുള്ളില്‍ റോഡും പാലവും നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.

25ലക്ഷം രൂപ ചെലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച റോഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ഈ റോഡിന് പുറമേ പ്രളയത്തില്‍ തകര്‍ന്ന മറ്റ് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണെന്നും വകുപ്പ് വ്യക്തമാക്കുന്നു. 4,429 കിലോമീറ്റര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു.

×